Tuesday 19 March 2024 11:34 AM IST : By സ്വന്തം ലേഖകൻ

‘നന്ദി എന്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന്’: പോസ്റ്റ് പങ്കുവച്ച് ലെന

lena

മനോഹരമായൊരു പുതുജീവിതം സമ്മാനിച്ചതിനു ജീവിത പങ്കാളി പ്രശാന്ത് ബാലകൃഷ്ണനു നന്ദി പറഞ്ഞും സ്നേഹം പങ്കുവച്ചും നടി ലെനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

‘നന്ദി എന്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ ആള്‍ക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് റോസ് പൂക്കളുടെ ബൊക്കയും പിടിച്ചു നില്‍ക്കുന്ന തന്റെ മനോഹരമായ ചിത്രങ്ങൾ ലെന പങ്കുവച്ചത്. ബര്‍ത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് താരം പോസ്റ്റിനു നൽകിയിട്ടുള്ള ഹാഷ് ടാഗുകള്‍.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്.