Wednesday 30 December 2020 10:23 AM IST : By സ്വന്തം ലേഖകൻ

മഞ്ഞിനെ പ്രണയിച്ച സുന്ദരികൾ! അവധിക്കാല യാത്രയുടെ മനോഹരമായ ചിത്രങ്ങളും വിഡിയോസും പങ്കുവച്ച് താരങ്ങൾ

nimisha

ഒന്നിച്ചുള്ള യൂറോപ്പ് യാത്രയുടെ ചിത്രങ്ങളും വിഡിയോസും പങ്കുവച്ച് മലയാളത്തിന്റെ പ്രിയ അഭിനേത്രികളായ ലെനയും നിമിഷ സജയനും. മഞ്ഞു മൂടിയ മനോഹരമായ ഇടങ്ങളില്‍ അവധിക്കാലം ആഘോഷമാക്കുന്നതിന്റെ സന്തോഷ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെയും വിഡിയോസിലൂടെയും ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം താൻ കയ്യിൽ പുതിയ ടാറ്റൂ പതിച്ചതിന്റെ വിഡിയോ ലെന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറല്‍ ആയിരുന്നു.

നിമിഷയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’, ജിയോ ബേബി സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘മാലിക്’ എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ.