Wednesday 25 January 2023 12:16 PM IST : By സ്വന്തം ലേഖകൻ

‘ആ സീന്‍ എടുത്തത് ഭയങ്കര തമാശയായി, മാത്യു പേടിച്ചിരിക്കുകയായിരുന്നു’: ചുംബനരംഗത്തെക്കുറിച്ച് മാളവിക

malavika

മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ചുംബനരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പറയുകയാണ് നായിക മാളവിക മോഹൻ.

‘മാത്യുവിന്റെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാല്‍ അറിയാം. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓക്ക്വേര്‍ഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍ സ്ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഇന്റിമസി ഉണ്ടല്ലോ, അത് എടുത്തത് ഭയങ്കര തമാശയായി. ഒരുപാട് ടേക്ക്സ് പോയി’.– ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മാളിവിക പറഞ്ഞു.