Friday 31 July 2020 10:56 AM IST : By സ്വന്തം ലേഖകൻ

‘അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു...’! വിഡിയോ കോളിൽ പാട്ടുപാടി മമ്മൂക്ക: വിഡിയോ വൈറൽ

mammootty

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മമ്മൂട്ടിയുടെ പാട്ട്. ഗ്രൂപ്പ് വിഡിയോ കോളിലൂടെ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് താരം പാടിയത്. നാലുവരി പാടി നിര്‍ത്തിയ ശേഷം തന്നെക്കൊണ്ട് ഇത്രയുമേ സാധിക്കൂ എന്നും ഇതിനപ്പുറത്തേക്കു പോകാന്‍ പറ്റില്ല എന്നും മമ്മൂട്ടി പറഞ്ഞു. ഏറെ ആസ്വദിച്ച് താളം മുറിയാതെയാണ് മമ്മൂട്ടിയുടെ പാട്ട്.

‘ഉണ്ണിയാര്‍ച്ച’ എന്ന ചിത്രത്തിലെ ‘അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു...’ എന്നാരംഭിക്കുന്ന ഗാനമാണ് മെഗാസ്റ്റാർ ആലപിക്കുന്നത്.

വിഡിയോ കോളിനിടെ ലാപ്‌ടോപ്പില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണിത്.