Saturday 28 September 2019 02:19 PM IST : By സ്വന്തം ലേഖകൻ

മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചു! താരത്തിന്റെ പരാതിയിൽ പൊലീസ് നടപടി

manju

മിനി സ്ക്രീനിലൂടെ ബിഗ്സ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തുകയും തുടർന്ന് മറിമായം സീരിയലിൽ അഭിനയിക്കുകയും അതിലൂടെ ഒരുപിടി മലയാള ചിത്രങ്ങളിലെത്തുകയും ചെയ്തു മഞ്ജു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധേയ വേഷത്തിലാണ് താരം എത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പലരും ദുരുപയോഗം ചെയ്തത് വാർത്തയായിരുന്നു. ചിത്രങ്ങൾ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഞ്ജു തന്നെ സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയിൽ പൊലീസ് നടപടി എടുത്തിരിക്കുകയാണ്. മഞ്ജുവിന്റെ പരാതിയിൽ രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത്തരം ഊർജിതമായ നടപടി സോഷ്യൽ മീഡിയയിൽ ഉള്ള പലർക്കും ഉള്ള മുൻകരുതൽ കൂടിയാണ് എന്നുള്ളതാണ് സത്യം.