Thursday 12 December 2019 12:56 PM IST : By സ്വന്തം ലേഖകൻ

‘പര്‍ദ്ദ സ്വാതന്ത്ര്യവും സുരക്ഷിതത്വവും, ശരീരം പ്രദര്‍ശന വസ്തുവാക്കുന്ന ഫെമിനിസ്റ്റുകളോട് പുച്ഛം’! തുറന്നടിച്ച് നടി മിനു

minu-new

പര്‍ദ്ദ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് നടി മിനു കുര്യന്‍. രണ്ട് വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചതോടെ മിനു, മിനു കുര്യന്‍ എന്ന പേര് മാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചു. സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിന് മുമ്പും തുറിച്ച് നോട്ടങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഇസ്ലാം മതം പുതുജീവന്‍ നല്‍കിയെന്നും ഇപ്പോള്‍ എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമുണ്ടെന്നും അവർ പറഞ്ഞു.

തമിഴ് സിനിമകളിലുള്‍പ്പെടെ അഭിനയിച്ചിട്ടുള്ള നടിയാണ് മിനു.