Thursday 09 September 2021 10:30 AM IST : By സ്വന്തം ലേഖകൻ

ലാലേട്ടന്റെ യാത്രകളില്‍ കൂട്ടായി ഇനി ഗാര്‍നെറ്റ് റെഡ് ഇന്നോവ ക്രിസ്റ്റയും: ചിത്രങ്ങൾ വൈറൽ

lal

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ വാഹനക്കൂട്ടത്തിലേക്ക് ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള പുതിയ ഇന്നോവ ക്രിസ്റ്റയും. വെള്ള ഇന്നോവ ക്രിസ്റ്റയും താരത്തിനുണ്ട്.

ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.