Tuesday 21 January 2020 09:36 AM IST : By സ്വന്തം ലേഖകൻ

‘ഹോട്ട് ആണെന്ന് ആരും പറയുന്നത് ഇഷ്ടമല്ല’! തുറന്ന് പറഞ്ഞ് നമിത

namitha

തന്നെ കണ്ട് ഹോട്ട് ആണെന്ന് ആരും പറയുന്നത് ഇഷ്ടമല്ല എന്ന് മലയാളത്തിന്റെ പ്രിയ യുവനായിക നമിത പ്രമോദ്. തിയറ്ററിൽ പ്രദർശനം തുടരുന്ന, തന്റെ പുതിയ ചിത്രമായ അൽ മല്ലുവിന്റെ പരസ്യപ്രചരണങ്ങളുടെ ഭാഗമായി ഒരു എഫ്.എം റേഡിയോ ചാനലുമായി സംസാരിക്കുകയായിരുന്നു താരം.

തന്നെ കുറിച്ച് ഏറ്റവും അധികം കേട്ടിട്ടുള്ള കമന്റേതാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് നമിത നയം വ്യക്തമാക്കിയത്. ആരെങ്കിലും ഹോട്ട് എന്ന് വിശേഷിപ്പിച്ചാല്‍ ചിരിച്ച് നന്ദി പറയുമെങ്കിലും ആ വിശേഷണം ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കി.

മല്ലു എന്ന വിശേഷണത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും, കേരളത്തിന് പുറത്ത് പോയാല്‍ ആരെങ്കിലും മല്ലു എന്ന് വിളിച്ചാല്‍ അഭിമാനമാണ് തോന്നാറുള്ളത് എന്നും നമിത പ്രമോദ് പറയുന്നു.