Tuesday 12 January 2021 01:02 PM IST : By സ്വന്തം ലേഖകൻ

പഞ്ചാബിൽ ഒരു മഞ്ഞുകാലത്ത്...! കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷമാക്കി നിത്യ ദാസ്: വിഡിയോ

nithya

പഞ്ചാബിൽ നിന്നുള്ള തന്റെ അവധിക്കാല നിമിഷങ്ങളുടെ മനോഹരമായ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നിത്യ ദാസ്. പഞ്ചാബിലെ കടുകു പാടങ്ങൾക്കു നടുവിലൂടെ സൈക്കിൾ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുകയാണ് താരം വിഡിയോയിൽ.

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുടുംബത്തോടൊപ്പമുള്ള ഒരു മനോഹര യാത്രാച്ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.