Saturday 22 February 2020 02:44 PM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി കുട്ടി നഞ്ചമ്മ! ‘കലക്കാത്ത...’ പാട്ടിനൊപ്പം നൃത്തം ചെയ്ത് കുരുന്ന്

nanjamma-new

ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗാനമാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ നഞ്ചമ്മ പാടിയ ‘കലക്കാത്ത...’ എന്നാരംഭിക്കുന്ന ഗാനം. നാടോടിപ്പാട്ടിൻ ചേലിൽ നഞ്ചമ്മയുടെ മനോഹര ശബ്ദം കൂടി ചേർന്നപ്പോൾ, സിനിമയോടൊപ്പം പാട്ടും വൻ ഹിറ്റായി.

ഇപ്പോഴിതാ, ഒരു കുട്ടി നഞ്ചമ്മ ആണ് സമൂഹ മാധ്യമങ്ങളിലെ താരം. നാടോടി വേഷത്തിൽ, ‘കലക്കാത്ത...’ പാട്ടിനൊപ്പം ചുവട് വയ്ക്കുകയാണ് ഈ സുന്ദരിക്കുട്ടി.

വളരെ രസകരമാണ് നൃത്തം. ഈ വിഡിയോ ഇതിനോടകം വൈറലാണ്.