Thursday 26 March 2020 12:00 PM IST : By സ്വന്തം ലേഖകൻ

മലയാളി പറയുന്നു, ‘ഓട് കൊറോണേ കണ്ടം വഴി’! ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു

corona-film

ശ്രദ്ധേയമായി ‘ഓട് കൊറോണേ കണ്ടം വഴി’. കൊറോണയുമായി ബന്ധപ്പെട്ട്, സംവിധായകന്‍ അരുണ്‍ സേതു ഒരുക്കിയ ഈ ഷോര്‍ട്ട് ഫിലിം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

കൊറോണ കേരളത്തില്‍ എത്തുന്നതും കേരളം കൊറോണയെ കീഴടക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം. പന്ത്രണ്ടു മിനിറ്റുള്ള ഈ ഷോര്‍ട്ട് ഫിലിം കൊറോണ കേരളത്തില്‍ എത്തുന്നത് രസപ്രദമായ രീതിയില്‍ വിവരിക്കുകയും കൊറോണ പടരുന്നത് എങ്ങനെ എന്ന് വിശദമാക്കുകയും ചെയ്യുന്നു.കൊറോണ പടരുമ്പോള്‍ നമ്മള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് മലയാളികളെ ഓര്‍മ്മിപ്പിക്കുക കൂടിയാണ് ‘ഓട് കൊറോണേ കണ്ടം വഴി’.

‘കേരളത്തില്‍ കൊറോണ പിടിമുറുക്കുന്നത് കണ്ടു ജനങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാനാണ് ഈ ഷോര്‍ട്ട് ഫിലിം എടുത്തത്. എഡിറ്റിങ്, അഭിനയം, ക്യാമറ എന്നിവയില്‍ എല്ലാം എന്റെ സാന്നിധ്യമുണ്ട്. ഒരു സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്താനാണ് ഷോര്‍ട്ട് ഫിലിം ചെയ്തത്’.– അരുണ്‍ സേതു പറയുന്നു.