Tuesday 17 March 2020 10:17 AM IST : By സ്വന്തം ലേഖകൻ

ചൊട്ടയിലെ ശീലം....! പ്രാക്ടീസ് പണ്ടേ തുടങ്ങിയതാണോ എന്ന് ആരാധകർ! താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ വൈറൽ

poojitha

അഭിനേത്രി, ടെലിവിഷൻ അവതാരക, മോഡൽ എന്നീ നിലകളിൽ ശ്രദ്ധേയയാണ് പൂജിത മേനോൻ. നി കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയയായത്. ടെലിവിഷന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ പൂജിത സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന തന്റെ കുട്ടിക്കാല ചിത്രങ്ങൾ വൈറലാകുന്നു. തലകുത്തി മറിഞ്ഞ് കുസൃതികാട്ടുന്ന കുട്ടിപ്പൂജിതയാണ് ചിത്രങ്ങളിൽ. ഫ്ലാഷ് ബാക്ക് എന്ന് കുറിപ്പോടെയാണ് രണ്ട് വയസ്സുള്ളപ്പോഴുള്ള ചിത്രം പൂജിത ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

നി കൊ ഞാ ചാ , ഓം ശാന്തി ഓശാന, അരികില്‍ ഒരാള്‍, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണ്ണക്കടുവ, ക്ലിന്റ ്, നീയും ഞാനും, ചിൽഡ്രൻസ് പാർക്ക് തുടങ്ങി നിരവധി സിനിമകളിൽ പൂജിത അഭിനയിച്ചിട്ടുണ്ട്.

യോഗയുടെ ഭാഗമായി, തലകുത്തി നിൽക്കുന്ന തന്റെ പുതിയ ചിത്രവും അടുത്തിടെ താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ഏറെ ആത്മവിശ്വാസം തരുന്നതാണ് ആരുടേയും സഹായമില്ലാതെ തലകുത്തി നിൽക്കാനാവുന്നതെന്നും താരം ചിത്രത്തോടൊപ്പം കുറിച്ചിരുന്നു.