Monday 06 April 2020 12:11 PM IST : By സ്വന്തം ലേഖകൻ

‘വട്ടപ്പേര് പറയടാ...’! വീട്ടിൽ ഇരുന്നാലും ചിലപ്പോൾ പിടിവീഴും എന്ന് പക്രു: പൊളിച്ചടുക്കി അച്ഛനും മോളും

pakru

ലോക്ക് ഡൗൺ കാലത്ത് മകൾക്കൊപ്പമുള്ള തകർപ്പൻ ടിക് ടോക്ക് വിഡിയോയുമായി മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു. ആദ്യമായാണ് മകൾക്കൊപ്പം ഒരു ടിക് ടോക്ക് ശ്രമമെന്ന് താരം പറയുന്നു.

‘മീശമാധവൻ’ എന്ന ചിത്രത്തിലെ ദിലീപും ഇന്ദ്രജിത്തും ചേർന്നുള്ള ഒരു ഹിറ്റ് സീന്‍ ആണ് താരവും മകളും ചേർന്ന് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ കഥാപാത്രമായി മകളും ദിലീപിന്റെ വേഷത്തിൽ പക്രുവും പൊളിച്ചടുക്കുകയാണ് വിഡിയോയിൽ.

‘വീട്ടിൽ ഇരുന്നാലും ചിലപ്പോൾ പിടിവീഴും ഫസ്റ്റ് ടൈം .....മകളോടൊപ്പം’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.