Saturday 18 January 2020 02:34 PM IST : By സ്വന്തം ലേഖകൻ

‘എന്റെ അമ്മ എന്നെ വിട്ടു പോയി, അമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം’! വേദനയോടെ പീറ്റർ ഹെയ്ൻ

peter-new

ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത ആക്ഷൻ കൊറിയോഗ്രഫർമാരിൽ ഒരാളായ പീറ്റർ ഹെയ്ന്റെ അമ്മ അന്തരിച്ചു. പീറ്റർ ഹെയ്ൻ തന്നെയാണ് ഈ ദുഖവാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. അമ്മയുടെയും അമ്മയ്ക്കൊപ്പമുള്ള തന്റെയും ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെയാണ് പീറ്റർ ഹെയ്ന്‍ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. തുടർന്ന് മധുരരാജ, ജാക്ക് ആൻഡ് ഡാനിയേൽ എന്നീ ചിത്രങ്ങളിലും പീറ്ററിന്റെ ആക്ഷൻ പ്രകടനം ശ്രദ്ധേയമായി.

തമിഴിലും തെലുങ്കിലും തിരക്കുള്ള ആക്ഷൻ സംവിധായകരിൽ ഒരാളാണ് പീറ്റർ ഹെയ്ൻ.