Tuesday 19 October 2021 11:14 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിലേക്ക് നൃത്തം തിരികെയെത്തുന്നു’: പൂർണിമ: ചിത്രങ്ങൾ വൈറൽ

poornima

നൃത്തലോകത്തേക്കു തിരികെയെത്തിയതിന്റെ സന്തോഷം കുറിച്ച്, വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്.

‘ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു! ഇന്ന്, ഞാൻ നൃത്തത്തിലേക്ക് മടങ്ങുകയാണ് … എന്റെ സന്തോഷകരമായ ഇടം. ഞാൻ ആവേശഭരിതയാണ്...’.– വിജയദശമി ദിനത്തിൽ താരം കുറിച്ചു.

അഭിനേത്രി എന്നതിനൊപ്പം ഫാഷൻ ഡിസൈനർ എന്ന നിലയിലും ശ്രദ്ധേയയാണ് പൂർണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ ‘പ്രാണ’ തുടങ്ങി. ഇന്ത്യന്‍, വിദേശ സ്റ്റൈലുകൾക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് പ്രാണയുടെ പ്രവർത്തനങ്ങൾ.