Friday 02 December 2022 10:19 AM IST : By സ്വന്തം ലേഖകൻ

പി. പത്മരാജന്റെ മറ്റൊരു കഥ കൂടി സിനിമയാകുന്നു: ‘പ്രാവ്’ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

pravu

പി. പത്മരാജന്റെ ചെറുകഥയെ അവലംബിച്ച് മറ്റൊരു ചിത്രം കൂടി. ‘പ്രാവ്’ എന്നു പേരിട്ട സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു.

നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർമിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ ആയിരുന്ന മെഗാസ്റ്റാർ, ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രാവിന്റെ താരനിരയിൽ.