Thursday 03 December 2020 12:17 PM IST : By സ്വന്തം ലേഖകൻ

‘താങ്കളെന്തിനാണ് ഒരു അന്യ മതക്കാരനെ വിവാഹം കഴിച്ചത്’ ? തകർപ്പൻ മറുപടിയുമായി പ്രിയാമണി

priyamani-new-1

ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവച്ച ചിത്രത്തിന് മോശം കമന്റുമായി എത്തിയാൾക്ക് തകർപ്പൻ മറുപടിയുമായി നടി പ്രിയാമണി. താരം അന്യമതക്കാരനായ ഒരാളെ വിവാഹം ചെയ്തതെന്തിന് എന്നായിരുന്നു ചോദ്യം. ഇതിന് ‘ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി. നടിയുടെ കമന്റിന് കയ്യടിക്കുകയാണ് ആരാധകര്‍.

2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്. ഇരുവരും ഏറെ കാലമായി ഇഷ്ടത്തിലായിരുന്നു.