Thursday 01 July 2021 11:29 AM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ പ്രിയ വാരിയർ! ചിത്രങ്ങൾ പങ്കുവച്ച് താരം

priya

സോഷ്യൽ മീഡിയയിൽ വൈറൽ ആയി യുവനായിക പ്രിയ വാരിയരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബ്ലാക്ക് ഡീപ് നെക്ക് ഗൗണും വ്യത്യസ്തമായ മേക്കപ്പുമായി സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.