Tuesday 26 March 2024 12:07 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളാരാണന്ന് മനസ്സിലാക്കിയാല്‍ തന്നെ മാറ്റം വരുന്നു’: സ്റ്റൈലിഷ് ലുക്കിൽ റെബ മോണിക്ക ജോൺ

reba-john

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നടി റെബ മോണിക്ക ജോൺ. താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമാണ്.

നിയോണ്‍ മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ത്രീ പീസ് ഫോര്‍മല്‍ സ്യൂട്ടാണിത്. ക്രോപ്പ് ടോപ്പും പാന്റും ബ്ലെയിസറും.

‘നിങ്ങളാരാണന്ന് മനസ്സിലാക്കിയാല്‍ തന്നെ മാറ്റം വരുന്നു. ഈ അറ്ററില്‍ വളരെ ശക്തയായി തോന്നുന്നു. എനിക്ക് എന്തും നേടാനാകും എന്നപോലെ ആത്മവിശ്വാസവും കരുത്തും. അത് സത്യമാണ്. അതാണ് ശരിക്കുമുള്ള ശക്തി’ എന്നാണ് താരം ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

മോഡലിങ്ങ് രംഗത്തു നിന്നാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് ആദ്യ സിനിമ.