Saturday 22 January 2022 12:13 PM IST : By സ്വന്തം ലേഖകൻ

ഹാപ്പി ബർത്ത് ഡേ ലവ്...: പ്രിയപ്പെട്ടവളുടെ ചിത്രം പങ്കുവച്ച്, പിറന്നാൾ ആശംസകളുമായി ആഷിക് അബു

rima-kallingal

മലയാളത്തിന്റെ പ്രിയതാരം റിമ കല്ലിങ്കലിന്റെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. ‘Happy birthday love’ എന്നാണ് റിമയുടെ മനോഹരമായ ചിത്രം പങ്കുവച്ച് താരത്തിന്റെ ഭർത്താവും സംവിധായകനുമായ ആഷിക് അബു കുറിച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് റിമയ്ക്ക് ജൻമദിനാശംസകൾ നേർന്നത്.

മഞ്ജു വാരിയരും ഗീതു മോഹൻദാസും പാർവതിയും ഉൾപ്പടെയുള്ളവർ സോഷ്യൽ മീ‍ഡിയയിൽ ആശംസ നേർന്നിട്ടുണ്ട്.