Wednesday 21 April 2021 11:17 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രിയപ്പെട്ട നാത്തൂൻ, എന്നെ മനസ്സിലാക്കുന്ന ആൾ’! മനോഹരമായ ചിത്രം പങ്കുവച്ച് റിമിയും മുക്തയും

rimi-muktha

തന്റെ നാത്തൂന്‍ കൂടിയായ ഗായിക റിമി ടോമിക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച്, കുറിപ്പുമായി നടി മുക്ത ജോർജ്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മുക്ത.

‘Dear Sister-in-Law, you are someone that I can talk to, someone that understands Meeee’ എന്ന കുറിപ്പോടെയാണ് മുക്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിമിയുടെ സഹോദരി റീനു ടോമിയുടെ മകളുടെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. ഈ ചിത്രം റിമിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.