Thursday 12 December 2019 10:33 AM IST : By സ്വന്തം ലേഖകൻ

കട്ടനും മധുരക്കിഴങ്ങും... ആഹാ, അന്തസ്...! ‘മേഘാലയൻ ഡയറീസ്’ പങ്കുവച്ച് റിമി: വിഡിയോ വൈറൽ

rimi

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയത്തിലും അവതരണത്തിലും തിളങ്ങാറുള്ള റിമി, യാത്രകൾ ഇഷ്ടപ്പെടുന്ന ആളുമാണ്. ഇപ്പോഴിതാ, അടുത്തിടെ മേഘാലയ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് വൈറൽ. അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മേഘാലയയിലെ മൗലിനോംഗ് എന്ന സ്ഥലത്തെ ഒരു കടയ്ക്കു മുന്നില്‍ ഇരുന്ന് വൈകുന്നേരം മധുരക്കിഴങ്ങും കട്ടന്‍ ചായയും കഴിക്കുന്നതിന്റെ വിഡിയോ ആണ് ഒന്ന്. കൊച്ചു കുടിലിനുളളില്‍ രുചികരമായ നാടന്‍ ഭക്ഷണം കിട്ടും എന്നും റിമി വിഡിയോയില്‍ പറയുന്നു.

ഏഷ്യയിലെ ഏറ്റവും വൃത്തിയുളള ഗ്രാമം എന്ന് പ്രശ്സതി നേടിയ ഇടമാണ് മൗലിനോഗ്. താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ തരംഗം ആണ്.