Tuesday 24 March 2020 11:54 AM IST : By സ്വന്തം ലേഖകൻ

പ്രണയമേ നിന്നോടു ചേർന്ന്...! സോഷ്യൽ മീഡിയ ആഘോഷമാക്കി റോയ്സ് പങ്കുവച്ച ചിത്രങ്ങൾ

royes

മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സിന്റെ രണ്ടാം വിവാഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോണിയയാണ് റോയ്സിന്റെ വധു.

തൃശൂരിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. ഇതിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം റോയ്സിന്റെയും വധുവിന്റെയും ചിത്രവും പുറത്തു വന്നു.

സോഫ്റ്റ് വെയർ എഞ്ചിനീയറാണ് സോണിയ. വിവാഹനിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും വൈറൽ ആയിരുന്നു.

ഇപ്പോഴിതാ, തന്റെ ഇൻസ്റ്റഗ്രാം പേജില്‍ സോണിയയ്ക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ റോയ്സ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഒപ്പം തന്റെ കുടുംബ ചിത്രവും റോയ്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.