Tuesday 13 April 2021 10:22 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കളരിപരമ്പര ദൈവങ്ങളേ’! സർപ്രൈസ് ഹെയർ കട്ടിനു ശേഷം ഭർത്താവിന് മുൻപിൽ: രസകരമായ വിഡിയോ

sandra

നീളന്‍ മുടി മുറിച്ച ശേഷം ആദ്യമായി ഭര്‍ത്താവിന്റെ മുന്നില്‍ ചെന്നതിന്റെ രസകരമായ വിഡിയോ പങ്കുവച്ച് മലയാളികളുടെ പ്രിയ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്.

ഭര്‍ത്താവ് വില്‍സണ്‍ ജോണ്‍ തോമസിനു മുന്നിലേക്ക് സാന്ദ്ര എത്തുന്നത് ‘എന്റെ കളരിപരമ്പര ദൈവങ്ങളേ’ എന്ന വിളിയോടെയാണ്. മുടി മുറിച്ച്, പുത്തൻ ഹെയര്‍ സ്റ്റൈലിൽ എത്തിയ ഭാര്യയെ കണ്ടപ്പോള്‍ ആകെ അമ്പരപ്പിലായി വില്‍സൺ.