Friday 03 December 2021 11:03 AM IST : By സ്വന്തം ലേഖകൻ

‘ഇവിടെ അധികനേരം നിൽക്കണ്ട, കുഞ്ഞിന് ഇൻഫക്ഷൻ ആകും’: ഇതെന്റെ നേർക്കാഴ്ചയാണ്: കുറിപ്പ്

suresh

കഷ്ടതയനുഭവിക്കുന്നവരെ എക്കാലവും തന്നോടു ചേർത്തു പിടിച്ച്, അവരെ അതിജീവിക്കാൻ സഹായിക്കുന്നയാളാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇപ്പോഴിതാ, ആ നൻമയെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകനായ സഞ്ജയ് പടിയൂർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

സഞ്ജയ് പടിയൂർ എഴുതിയ കുറിപ്പ് –

ചില നേർക്കാഴ്ചകൾ.

സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേർ വിളിക്കാറുണ്ട് സഹായം അഭ്യർത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികൾ തുടരുന്നു എല്ലാവർക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്:

കൊല്ലംങ്കോട് ലൊക്കേഷനിൽ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാൻ വന്നു:

കോവിഡ് മഹാമാരി മൂർദ്ധന്യാവസ്ഥയിൽ ഉള്ള സമയം കുവൈറ്റിൽ നിന്നും എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന്AIMS ൽ സർജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളിൽ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്... അവരോടുള്ള ചേട്ടന്റെ സ്നേഹം നേരിൽ കണ്ടവനാണ് ഞാൻ .... അവരും ചേട്ടനോട്‌ അവരുടെ നന്ദി അറിയിക്കാനാണ് നേരിൽ വന്നത്.... ഷൂട്ടിങ്ങിനിടയിൽ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി.... കാരണം

‘ഇവിടെ അധികനേരം നിൽക്കണ്ട കുഞ്ഞിന് ഇൻഫക്ഷൻ ആകും’ എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ..... ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല.... ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് - ... ഇതെന്റെ നേർക്കാഴ്ചയാണ് -... ഇനിയും നന്മകൾ ചെയ്യാൻ സർവ്വേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ...