Tuesday 19 January 2021 10:22 AM IST : By സ്വന്തം ലേഖകൻ

പല ട്രോഫികളും നഷ്ടമായെങ്കിലും ആദ്യമായി കിട്ടിയ സമ്മാനം ഇക്കൂട്ടത്തിൽ ഉണ്ട്...കണ്ടുപിടിക്കാമോ ? സരയു ചോദിക്കുന്നു

sarayu

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് സരയു മോഹൻ. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. ഇപ്പോഴിതാ, സരയു മോഹന്റെ പുതിയ ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്. കുറേ ട്രോഫികൾക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

കുറിപ്പ് –

ഞാനും ഒരു വർണ്ണ പട്ടമായിരുന്നു...?
വീടുമാറലുകളും ഓടിപ്പാഞ്ഞ വർഷങ്ങളും ഇത്രേ ഇപ്പോൾ ബാക്കി വെച്ചിട്ടുള്ളു...സ്കൂൾ ,കോളേജ് കാലത്തെ കലാ താല്പര്യങ്ങളുടെ ഓർമ്മബാക്കികൾ...വെട്ടി തിളങ്ങുന്ന അസ്സംബ്ളി നേരങ്ങളിൽ ,തിക്കും തിരക്കും നിറഞ്ഞ യുവജനോത്സവ വേദികളിൽ ,ബഹളങ്ങൾ മാറി നിന്ന ചില സാഹിത്യമത്സരങ്ങളിൽ, ഒക്കെ കൈ നീട്ടി വാങ്ങിയവ!
പല ട്രോഫികളും നഷ്ടമായെങ്കിലും ആദ്യമായി കിട്ടിയ സമ്മാനം ഇക്കൂട്ടത്തിൽ ഉണ്ട്...കണ്ടുപിടിക്കാമോ ?
NB: വീട് ക്ലീനിങ് നടക്കുന്നതിൽ പലതും പൊടിതട്ടി ‘ഞാൻ’ എടുത്തോണ്ട് വരാനുള്ള സാധ്യത ‘ഞാൻ’മുന്നിൽ കാണുന്നു...
സദയം സഹിക്കുക!