Tuesday 19 April 2022 10:27 AM IST : By സ്വന്തം ലേഖകൻ

ഷാഫി ചിത്രത്തിൽ ഷറഫുദീനും അജുവർഗീസും: ഫാമിലി കോമഡി എന്റർടൈനർ ഒരുങ്ങുന്നു

shafi

എം.സിന്ധുരാജ് തിരക്കഥ രചിച്ച് ഷാഫി ഒരുക്കുന്ന ചിത്രം ആരംഭിച്ചു. സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന സിനിമയിൽ ഇന്ദ്രൻസ്, ഷറഫുദീൻ, അജുവർഗീസ്, ബൈജു സന്തോഷ്‌, സാദിഖ്, വനിത കൃഷ്ണചന്ദ്രൻ, അനഘ നാരായണൻ തുടങ്ങിയവരാണ് താരനിരയിൽ.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പിള്ളയും സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനും ആണ്. മനു മൻജിത് ആണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റർടൈനർ ആയാണ് ചിത്രം ഒരുക്കുന്നത്.