Wednesday 01 July 2020 11:43 AM IST : By സ്വന്തം ലേഖകൻ

‘സുഹാസിനീ, നിങ്ങൾക്കറിയുമോ നിങ്ങളുടെ പുഞ്ചിരി മനോഹരമായ പുഞ്ചിരിയാണ് എന്നത്’! സുഹാസിനിയുടെ ചിരിയെ പ്രശംസിച്ച് ആരാധികയുടെ കുറിപ്പ്

suhasini-smile

നടി സുഹാസിനിയുടെ ചിരിയെ പ്രശംസിച്ച് ആരാധികയുടെ കുറിപ്പ്.‘സുഹാസിനി, നിങ്ങളുടെ ചിരിയെ കുറിച്ച് പ്രശംസിച്ച് എഴുതണം എന്നെനിക്കിന്ന് തോന്നുന്നു. സുഹാസിനി നിങ്ങൾക്കറിയുമോ, നിങ്ങളുടെ പുഞ്ചിരി മനോഹരമായ പുഞ്ചിരിയാണ് എന്നത്? എന്റെ കണ്ണിൽ ആ ചിരി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് നേരിട്ട് എന്നിലേക്ക് വരുന്നു,
എത്രയോ വർഷങ്ങളായി’.– രജിത കുറിക്കുന്നു. രജിത മോൻസി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം ശ്രദ്ധേയമാണ്.

രജിത മോൻസി എഴുതിയ കുറിപ്പ്–

സുഹാസിനി പുഞ്ചിരിക്കുമ്പോൾ ഞാനും പുഞ്ചിരിക്കുന്നു
****************************************

ഒരു പുഞ്ചിരി എന്നത് ഒരു ദിവസത്തെ തിളക്കമാർന്നതും ആരോഗ്യപ്രദമാക്കുകായും ചെയ്യും.എല്ലാവർക്കും വ്യത്യസ്‌ത തരത്തിലുള്ള പുഞ്ചിരിയുണ്ടെങ്കിലും എല്ലാ പുഞ്ചിരികളും ഒരേ സന്ദേശം അയയ്‌ക്കുന്നു.

പൂക്കുന്ന പുഷ്പത്തേക്കാൾ മനോഹരമായത് ?

മനോഹരമായ സൂര്യാസ്തമയത്തേക്കാൾ ആകർഷകമായത് ?

ഒരു മനുഷ്യന്റെ പുഞ്ചിരിയാണ് !!!

അതിലും പ്രധാനപെട്ട കാര്യം,
വലിയ ആയാസമില്ലത്ത പണിയും.
കരയുന്നതിനെക്കാൾ
കോപിക്കുന്നതിനേക്കാൾ
പുഞ്ചിരിക്കാൻ പേശികൾ വളരെ കുറച്ചു മതി.

സുഹാസിനി, നിങ്ങളുടെ ചിരിയെ കുറിച്ച് പ്രശംസിച്ച് എഴുതണം എന്നെനിക്കിന്ന് തോന്നുന്നു.

സുഹാസിനി നിങ്ങൾക്കറിയുമോ ...

നിങ്ങളുടെ പുഞ്ചിരി മനോഹരമായ പുഞ്ചിരിയാണ് എന്നത്?
എന്റെ കണ്ണിൽ ആ ചിരി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് നേരിട്ട് എന്നിലേക്ക് വരുന്നു
എത്രയോ വർഷങ്ങളായി.

നിങ്ങളുടെ ,
തിളക്കമാർന്ന ചിരി
ശുദ്ധമായ ചിരി.

കണ്ണുകൾ ചിരിക്കുന്നത് ഞാൻ ആദ്യം കാണുന്നത് നിങ്ങളിൽ ആണ്.

നമ്മൾ തമ്മിൽ നേരിട്ട് കണ്ടിട്ടുണ്ടാകും എന്ന് തോന്നിയോ ?
ഇല്ല...ഒരിക്കലുമില്ല.നിങൾ അഭിനയിച്ച
സിനിമകൾ കണ്ടിട്ടുണ്ട്.അതുമെല്ലാം കണ്ടിട്ടില്ല .മലയാളം തമിഴ് സിനിമകളിലെ മിക്കതും എന്ന് മാത്രം .
കൂടെവിടെയിലെ ആലീസ് മുതൽ
ലവ് 24x7 ലെ dr. സരയു വരെ.
ഇടയ്ക്കൊരു സ്വകാര്യം , വാനഭദ്രത്തിലെ സുഭദ്രയോട് ഒരു പ്രത്യേക ഇഷ്ടമാണ്.
എഴുതി വന്നത് മാറിപോകുന്നു . ചിരിയിലേക്ക് തിരികെ വരുന്നു.

1985ൽ തമിഴിൽ പുറത്തിറങ്ങിയ സിന്ധു ഭൈരവി എന്ന സിനിമയിലെ പാടറിയെൻ പഠിപ്പറിയെൻ...?എന്ന ഗാനം ഞാൻ ആദ്യം കേൾക്കുന്നത് എന്റെ പത്താം വയസ്സിൽ എന്നാണ് എന്റെ ഓർമ്മ.അതങ്ങനെ എന്റെ മനസ്സിൽ കിടന്നു.പിന്നെ എപ്പോളോ യാദൃശ്ചികമായി ഇൗ സിനിമ കാണാൻ ഇടയാകുന്നു.തമിഴ് അറിയാത്ത ഞാനന്ന് ഇൗ സിനിമ കാണുന്നത് നിങ്ങടെ ചിരി കാണാൻ മാത്രം. അത്ര ചെറുപ്പത്തിലെ ഇൗ ചിരി ഞാൻ ഇഷ്ട്ടപെട്ടു എന്ന് മനസ്സിലായില്ലേ.
സിനിമ രംഗങ്ങൾ കടന്നുപോകുന്നു. പാടറിയെനിന്റെ? ഗാനരംഗം എത്തുമ്പോൾ മാത്രമാണ് ഞാൻ അറിയുന്നത് പണ്ടെങ്ങോ മനസ്സിൽ കയറിയ ആ പാട്ട് ഇൗ സിനിമയിലെ ആണെന്നും അത് പാടി അഭിനയിച്ചു തകർത്തത് ഞാൻ ഇഷ്ടപ്പെടുന്ന ഇൗ ചിരിക്കാരിയെന്നും. അതിലെ സിന്ധു കാരണം സിന്ധു ഭൈരവി ഇഷ്ട സിനിമകളിൽ ഒന്നായി.നിങ്ങളുടെ ചിരി എന്റെ കണ്ണിൽ ശുദ്ധവും സന്തോഷവുമാണ് സുഹാസിനി.

നിങ്ങളുടെ ചിരിയെ പ്രണയിച്ച കാരണങ്ങൾ എന്തെന്ന് എനിക്കിന്നും വ്യക്തമല്ല.എനിക്ക് വിശദീകരിക്കാൻ ആകുന്ന കാരണങ്ങൾ നിരത്താം.

നിങ്ങളുടേതുപോലുള്ള ഒരു പുഞ്ചിരി ശോഭയുള്ളതും മനോഹരവുമാണ്. നിങ്ങളുടേതുപോലുള്ള ഒരു പുഞ്ചിരിക്ക്
എന്റെ മാനസികാവസ്ഥ മാറ്റാൻ കഴിയും.
നിങ്ങളുടേതുപോലുള്ള ഒരു പുഞ്ചിരിക്ക്
എന്നെ സങ്കടത്തിൽ നിന്ന് സന്തോഷത്തിലേക്ക് കൊണ്ടുപോകാൻ കഴിയും.
നിങ്ങളുടേതുപോലുള്ള ഒരു പുഞ്ചിരി
പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന ഒരു സൂര്യപ്രകാശം പോലെയാണ്.
നിങ്ങളുടേതുപോലുള്ള ഒരു പുഞ്ചിരിയിൽ ; ഞാൻ എന്നെ കാണുന്നു
ഞാൻ ആത്മവിശ്വാസം കാണുന്നു .
നിങ്ങളുടെ പുഞ്ചിരി ;
എന്നെ സന്തോഷിപ്പിക്കുന്നു
എന്നെ ചിരിപ്പിക്കുന്നു .
നിങ്ങൾ പുഞ്ചിരിക്കുന്നത്‌ കാണുമ്പോൾ
ഞാൻ പുഞ്ചിരിക്കാൻ ഇഷ്ടപ്പെടുന്നു .

സുഹാസിനി , നിങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല .നിങൾ ചിരിക്കുമ്പോൾ ... നിങ്ങടെ മൂക്കിൽ ചുളിവുണ്ടാകുന്നു. ഓരോ ചിരിയും നിങൾ സ്വയം രസിക്കുന്നതിനാൽ ആണത് എന്നെനിക്കറിയാം.ഞാനത് കണ്ടു പിടിച്ചു കഴിഞ്ഞിരിക്കുന്നു.നിങൾ മുഖം മുഴുവൻ പുഞ്ചിരിയുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നു.
ശരിയല്ലേ ?
ഒരാൾ പുഞ്ചിരിക്കുമ്പോൾ ലോകം മുഴുവൻ അയാളോടൊപ്പം പുഞ്ചിരിക്കുന്നുണ്ട്.
അതുപോലെ,
നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ലോകം മുഴുവൻ നിങ്ങളോടൊപ്പം പുഞ്ചിരിക്കുന്നുണ്ട്.

ഇത്രയും വായിച്ചപ്പോൾ ഈയൊരു സംശയം നിങ്ങൾക്കും വായിക്കുന്നവർക്കും സ്വാഭാവികം.

ഞാൻ ഇത്രാനാളായും ആരും ചിരിക്കുന്നത് കണ്ടിട്ടില്ലേ എന്ന്. എത്രയോ പേരുടെ ഒച്ച ഉള്ളതും ഇല്ലാത്തതും ആയ ചിരികൾ കണ്ടും കേട്ടും പോകുന്നു.ഞാൻ ആദ്യം കണ്ടത് അമ്മയുടെ ചിരി എന്ന് പറയാൻ ആണ് എനിക്കിഷ്ടം.ഇനി ചിരിച്ച് കാണാൻ ആഗ്രഹിക്കുന്നത് എന്നെ വിട്ടുപോയ അപ്പച്ചന്റെയും.ഇൗ പോസ്റ്റ് എഴുതുന്നതിന് തൊട്ട് മുമ്പ് കണ്ടത് അടുത്ത വീട്ടിലെ കുട്ടിയുടെ ചിരി.പ്രിയപ്പെട്ടവരുടെയും സൃഹുതുക്കളുടെയും ചിരികൾ ഇഷ്ടം.
പക്ഷേ ! ആരാധനയോടെ നോക്കാറില്ല എന്ന് മാത്രം.

എനിക്ക് നിങ്ങളുടെ ചിരി കാണണം എന്ന് തോന്നുമ്പോൾ യുടുബിലേക്ക് ഒരു യാത്ര നടത്തും.ചിലപ്പോൾ പാട്ടുകൾ അല്ലെങ്കിൽ ഇഷ്ടമുള്ള സിനിമ ഭാഗങ്ങൾ കണ്ട് കണ്ട് നടക്കും.മതിയാകുമ്പോൾ തിരികെ പൊരും.
ചിലപ്പോൾ , ഗൂഗിൾ ലോകത്ത് പോയി തിരയും.കാണും വായിക്കും യാത്ര പറയും.
ചുരുക്കത്തിൽ ,
I melt in your beautiful smile.

The most beautiful curve on a woman’s body is her smile.
എന്ന്
Bob Marley
പറഞ്ഞത് എത്ര ശരി.

നിർത്തുന്നതിന് മുമ്പായി ഇത് പറയാൻ ആഗ്രഹിക്കുന്നു.ഇൗ എഴുത്തിൽ ഉടനീളം ഞാൻ
സംബോധന ചെയ്തത് സുഹസിനിയെന്നും ഇടക്ക് ഒഴുക്കിനനുസരിച്ച് നിങൾ എന്നുമാണ്.അത് ഇഷ്ടവും ബഹുമാനവും കുറഞ്ഞിട്ടല്ല എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു.

വർഷങ്ങളെത്ര കഴിഞ്ഞാലും
കാഴ്ച്ചകളെത്ര മറഞ്ഞാലും
ഇൗ ചിരിയെന്നും
പ്രിയം ... !!!

# രജിത #