Thursday 29 April 2021 08:57 AM IST : By സ്വന്തം ലേഖകൻ

ഡിംപലിനെ അറിയിക്കുകയാണ്, അവൾ ഇതെങ്ങനെ എടുക്കും എന്നു ഞങ്ങൾക്കറിയില്ല! ഹൃദയം തകർന്ന് തിങ്കൾ! വിഡിയോ

thinkal

മോഡലും ബിഗ് ബോസ് മലയാളം സീസൺ ത്രീ താരവുമായ ഡിംപൽ ഭാലിന്റെ പിതാവ് സത്യവീർ സിങ് ഭാൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഡൽഹിയില്‍ വച്ചായിരുന്നു അന്ത്യം.

ഇപ്പോഴിതാ, പിതാവിന്റെ മരണ വിവരം സ്ഥിരീകരിച്ച് ഡിംപലിന്റെ സഹോദരിയും മോഡലും നടിയുമായ തിങ്കൾ ഭാൽ പങ്കുവച്ച വിഡിയോ വൈറൽ ആകുന്നു.

ഡിംപൽ ഈ വിവരം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാൽ എങ്ങനെ അവൾ ഇതു സഹിക്കുമെന്നറിയില്ലെന്നും തിങ്കൾ പറയുന്നു. തിങ്കളും അമ്മയും ഡൽഹിയിലെത്തി. ഏറ്റവും ‌ഇളയ സഹോദരിക്കൊപ്പം ഡൽഹിയിലായിരുന്നു പിതാവ്.

ജീവിതത്തിൽ കാൻസർ ഉൾപ്പടെ പലതരം പ്രതിസന്ധികളെ അതിജീവിച്ചാണ് കരിയറില്‍ ഡിംപൽ മുന്നോട്ടു വന്നത്. തനിക്കു താങ്ങായി നിന്ന കുടുംബത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ താരം പല തവണ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. പ്രശസ്ത മോഡലും നടിയുമായ തിങ്കൾ ഭാൽ ഡിംപലിന്റെ സഹോദരിയാണ്. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്.

അച്ഛന്റെ മരണം ഡിംപലിന് താങ്ങാനാകുന്നതിനുമപ്പുറം വേദനയായിരിക്കുമെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇതോടെ ബിഗ് ബോസ് ഹൗസിൽ നിന്നു താരം പിൻമാറാനുള്ള സാധ്യതയും കൂടുതലാണ്.