Saturday 30 November 2019 10:18 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ചക്കര ആമിക്കുട്ടിക്കും അരുൺ ബ്രോയ്ക്കും...’! ഭാമയ്ക്ക് വിവാഹ മംഗളാശംസകൾ നേർന്ന് വീണ നായർ

veena-new

താൻ വിവാഹിതയാകുന്നു എന്ന വിശേഷം വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലയാളത്തിന്റെ യുവനായിക ഭാമ വെളിപ്പെടുത്തിയത്. പുതിയ ലക്കം വനിതയിൽ ( ഡിസംബർ 1–14, 2019 ) തന്റെ വിവാഹ വിശേഷങ്ങൾ ഭാമ പങ്കുവച്ചിട്ടുണ്ട്. ബിസിനസുകാരനായ അരുൺ ആണ് ഭാമയുടെ വരൻ. ഇതിനോടകം സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ഭാമയുടെ വിവാഹ വാർത്ത വൈറലാണ്.

ഇപ്പോഴിതാ ഭാമയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് നടി വീണാ നായർ. ഭാമയുടെയും അരുണിന്റെയും മുഖചിത്രമുള്ള വനിതയുടെ കവർ ഇമേജ് സഹിതമാണ് വീണയുടെ പോസ്റ്റ്.

‘കൺഗ്രാറ്റ്സ് മൈ ചക്കരേ ആമിക്കുട്ടീ, അരുൺ ബ്രോ...ഒത്തിരി സന്തോഷം’ എന്നാണ് വീണ കുറിച്ചിരിക്കുന്നത്.