Thursday 16 June 2022 02:23 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ‘മീടൂ’ ചർച്ച: പൊട്ടിത്തെറിച്ച് വിനായകൻ, തർക്കിച്ച് മാധ്യമപ്രവർത്തകരും...

vinayakan

‘പന്ത്രണ്ട്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന പ്രസ്മീറ്റിൽ മാധ്യമപ്രവർത്തകരുമായി തർക്കിച്ച് നടൻ വിനായകൻ. ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന പ്രസ്മീറ്റിലെ വിനായകന്റെ വിവാദ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്, മീടൂ വിവാദത്തെക്കുറിച്ച് താരം പൊട്ടിത്തെറിച്ചത്. തുടർന്ന് മാധ്യമപ്രവർത്തകരും വിനായകനും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു.