Monday 12 April 2021 09:59 AM IST : By സ്വന്തം ലേഖകൻ

ആ മുറിയിൽ ഒരാളുണ്ട്! ത്രില്ലടിപ്പിച്ച് ‘വൂള്‍ഫ്’ ട്രെയിലർ

woolf

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫ്’ ന്റെ ട്രെയിലര്‍ എത്തി.

ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്.

രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.