Friday 16 April 2021 12:15 PM IST : By സ്വന്തം ലേഖകൻ

സർപ്രൈസിനു നടുവിലേക്ക് ആമി, റൊമാന്റിക്കായി നൃത്തം ചെയ്ത് യമുനയും ഭർത്താവും: പിറന്നാളാഘോഷം കെങ്കേമമാക്കി താരകുടുംബം

yamuna-

മലയാളികൾക്ക് ഏറെ പരിചിതമായ മുഖം. ‘ജ്വാലയായി’യിലെ ലിസി എന്നതിനപ്പുറം മറ്റൊരു ആമുഖം യമുമയ്ക്ക് ആവശ്യമില്ല. മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും നാളുകളേറെയായി യമുന വെള്ളിത്തിരയിലുണ്ട്. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി നിറ‍ഞ്ഞു നിൽക്കുന്ന യമുന തന്റെ കുടുംബ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിൽക്കാറുണ്ട്. യമുനാ തീരേ എന്ന തന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയാണ് തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി യമുന സംവദിക്കുന്നത്.

ഇപ്പോഴിതാ മകൾ ആമിക്കുട്ടിയുടെ പിറന്നാൾ വിശേഷങ്ങളുമായി പ്രേക്ഷകർക്കു മുമ്പിലേക്ക് എത്തുകയാണ് യമുന. പാട്ടും നൃത്തവും ആഘോഷവും ഇഴചേർന്ന പിറന്നാൾ വിശേഷം സർപ്രൈസായാണ് ഒരുക്കിയിരിക്കുന്നത്. ആമിയുടെ പ്രിയപ്പെട്ട കൂട്ടുകാർക്കാണ് ആഘോഷങ്ങളുടെ ചുക്കാൻ വിട്ടുകൊടുത്തിരിക്കുന്നതെന്ന് യമുന പറയുന്നു. സർപ്രൈസുകൾക്കു നടുവിലേക്ക് ആമി എത്തുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്. ആഘോഷങ്ങൾക്കിടയില്‍ റൊമൊന്റിക്കായി നൃത്തം ചെയ്ത് യമുനയും ഭർത്താവ് ദേവൻ രാഘവനും ഏവരുടേയും ഹൃദയം കവരുന്നുണ്ട്.

വിഡിയോ കാണാം: