Tuesday 12 December 2023 03:38 PM IST : By സ്വന്തം ലേഖകൻ

‘തങ്കപ്പൻ ലവ്’...കമന്റ് ബോക്സ് ഓഫ് ചെയ്ത്, ടാഗിങ്ങുമില്ലാതെ...സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ

gopi-sunder

സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. കമന്‍റ് ബോക്സ് ഓഫ് ചെയ്ത്, ടാഗിങ്ങുമില്ലാതെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ, വളർത്തുനായയെ കയ്യിലെടുത്തു പിടിച്ചിട്ടുണ്ട് ഗോപി സുന്ദര്‍. ‘തങ്കപ്പൻ ലവ്’ എന്നാണ് നായക്കുട്ടിയെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിട്ടുള്ളയാളാണ് ഗോപി. ചിലപ്പോഴൊക്കെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുമുണ്ട്.