Monday 22 November 2021 02:49 PM IST : By സ്വന്തം ലേഖകൻ

രസകരമായ ഉത്തരങ്ങളുമായി നീരജ് മാധവ്; ‘പണി പാളി’യുടെ രണ്ടാം ഭാഗവും ട്രെൻഡിങ്ങിൽ ഒന്നാമത്

sarala-daughter

നടൻ നീരജ് മാധവിന്റെ വൈറൽ ഗാനം ‘പണി പാളി’ പാട്ടിനു രണ്ടാം ഭാഗം പുറത്തിറങ്ങി. ആദ്യ പതിപ്പിലെ ചോദ്യങ്ങൾക്കുള്ള രസകരമായ ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പാട്ടിന്റെ രണ്ടാം ഭാഗം തയാറാക്കിയിരിക്കുന്നത്. പ്രാസം ഒപ്പിച്ച വരികളും ചടുലമായ ഈണവും ആലാപനവും പാട്ടിനെ ആകർഷകമാക്കുന്നു.

‘പണി പാളി’ പാട്ടിന്റെ രണ്ടാം ഭാഗവും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്. ലോക്ഡൗൺ കാലത്ത് നീരജ് മാധവ് തന്നെ വരികളെഴുതി ആലിച്ച റാപ് ഗാനമാണ് ‘പണിപാളി’. പണി പാളിയുടെ ഡാൻസ് ചലഞ്ച് വിഡിയോകളും വൈറലായിരുന്നു. 

Tags:
  • Movies