Friday 04 March 2022 02:31 PM IST : By സ്വന്തം ലേഖകൻ

‘ദ്വാദശിയിൽ മണിദീപിക...’: മനോഹരമായ പാട്ടും നൃത്തവുമായി റിമി: കവർ ഹിറ്റ്

rimi

മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ‘ദ്വാദശിയിൽ മണിദീപിക’ എന്ന നിത്യഹരിതഗാനത്തിന് കവർ ഒരുക്കി ഗായിക റിമി ടോമി. വിദ്യാസാഗറിന്റെ ഈണത്തിൽ പിറന്ന ഗാനം കെ.ജെ.യേശുദാസും സുജാത മോഹനും ചേർന്ന് ചിത്രത്തിനു വേണ്ടി ആലപിച്ചിരിക്കുന്നു. യൂസഫലി കേച്ചേരിയുടേതാണു വരികൾ.

വിദ്യാസാഗറിനുള്ള സംഗീത ആദരമായാണ് റിമി ടോമി കവർ ഗാനം പുറത്തിറക്കിയത്.

പാട്ടിനൊപ്പം റിമി ചുവടുവയ്ക്കുന്നുമുണ്ട്.

ശ്രീഹരി കെ നായർ ആണ് കവർ ഗാനത്തിന്റെ പ്രോഗാമിങ് ചെയ്തത്. സായ് പ്രകാശ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. സരുൺ രവീന്ദ്രൻ ആണ് നൃത്തസംവിധാനം. അമോഷ് പുതിയാറ്റിൽ കവർ ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നു.