Wednesday 11 August 2021 04:53 PM IST : By സ്വന്തം ലേഖകൻ

‘ലവ്‌ലി’ പാടി ജഡ്ജസിനെ ഞെട്ടിച്ച് ജാനകി ഈശ്വര്‍; ഓസ്ട്രേലിയയിലെ പോപുലർ മ്യൂസിക് ഷോ ‘ദി വോയ്‌സി’ൽ മലയാളി പെൺകുട്ടി

janakiii6665

ഓസ്‌ട്രേലിയയിൽ നടക്കുന്ന അന്താരാഷ്ട സംഗീത മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി പെൺകുട്ടി. 12 വയസ്സുകാരിയായ ജാനകി ഈശ്വറാണ് മത്സരത്തിലേക്ക് ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയയിലെ പോപുലർ മ്യൂസിക് ഷോയായ ‘ദി വോയ്‌സി’ൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ജാനകിയാണ്.

ഒഡിഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. പ്രമുഖ പോപ്പ് ഗായിക ബില്ലി എലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനമാണ് ജാനകി അതിമനോഹരമായി സ്റ്റേജിൽ പാടിയത്. ജാനകിയുടെ പെർഫോമൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇംഗ്ലീഷ് പാട്ടുകള്‍ക്ക് പുറമേ ജാനകി ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് ജാനകി. വിഡിയോ കാണാം; 

Tags:
  • Movies