Wednesday 06 March 2019 03:29 PM IST : By സ്വന്തം ലേഖകൻ

തരംഗമായി ആൻഡ്രിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്! (വിഡിയോ)

andreaya324

സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നായികയാണ് ആൻഡ്രിയ ജെർമിയ. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം ’അന്നയും റസൂലും’ എന്ന സിനിമയിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും പ്രശസ്തയാണ്. 

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. മത്സ്യ കന്യകയുടെ വേഷത്തിൽ അതിസുന്ദരിയായാണ് ആൻഡ്രിയ വിഡിയോയിൽ എത്തുന്നത്. ഫോട്ടോഷൂട്ടിനായി ടോപ്‍ലെസ് ആയ ആൻഡ്രിയയെ വിമർശിച്ച് നിരവധിപേരും രംഗത്തുവന്നു. ജെഎഫ്ഡബ്ല്യൂ മാസികയുടെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് താരം അർദ്ധനഗ്നയായത്. 

സുന്ദർ രാമുവാണ് ചിത്രം പകർത്തിയത്. ആൻഡ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിഡിയോ കാണാം;