Wednesday 05 August 2020 04:57 PM IST : By സ്വന്തം ലേഖകൻ

വെണ്ടയ്ക്ക ലൈംഗിക ശേഷി വർധിപ്പിക്കുമോ? ഭക്ഷണ വിഭവങ്ങൾക്ക് ഉത്തേജനവുമായുള്ള ബന്ധത്തെപറ്റി ആയുർവേദം പറയുന്നു

ld

ചില ഭക്ഷണ വിഭവങ്ങളും പഴങ്ങളും ലൈംഗിക ഉത്തേജനം നൽകുമെന്ന് ആയുർവേദം പറയുന്നു. ഏത്തപ്പഴവും മുരിങ്ങയ്ക്കും ഒക്കെ ആ ഗണത്തിൽ പെടുന്നവയാണ്. പുരുഷൻമാരിൽ ഉത്തേജനത്തിനൊപ്പം തന്നെ ബലഹീനതയും തളർച്ചയും കുറയ്ക്കാൻ സഹായകരമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. അധികം മൂപ്പെത്താത്ത വെണ്ടയ്ക്ക ദിവസവും വെറുംവയറ്റിൽ മൂന്നോ നാലോ എണ്ണം കഴിക്കാം. ഇത് ബുദ്ധിമുട്ടായി തോന്നുന്നവർക്ക് അധികം മസാലയും എരിവും ഒന്നും ചേർക്കാതെ വെണ്ടയ്ക്ക ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്താം. വെണ്ടയ്ക്ക ശുദ്ധമായ നെയ്യിൽ വറുത്തു കഴിക്കുന്നതും നല്ലതാണ്. പക്ഷേ, നേരിട്ട് കഴിക്കുന്നത്ര ഫലമുണ്ടാകില്ലെന്നു മാത്രം.

ആഹാരസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും ഒക്കെയാണല്ലോ ശരീരത്തിന് ഉണർവും ഉന്മേഷവും ഊർജവും നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ ചില ആഹാര സാധനങ്ങ ൾക്ക് ലൈംഗിക ഉത്തേജനത്തിനുള്ള കഴിവുണ്ട്.

സ്ട്രോബറി, ബദാം, അവക്കാഡോ ചോക്‌ലെറ്റ്, നിലക്കടല, വനില, ജാതിക്ക, ഇഞ്ചി തുടങ്ങിയവയ്ക്ക് ഈ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഔഷധങ്ങൾ ചേർത്ത് പാകം ചെയ്ത കോഴിയിറച്ചി, കോഴി മുട്ട എന്നിവ ലൈംഗിക ശേഷിയുയർത്തുന്നവയാണ്.

എള്ള്, ഗോതമ്പ്, നേന്ത്രപ്പഴം, തേങ്ങ, ഈന്തപ്പഴം, വെളുത്തുള്ളി എന്നിവ പോലും ലൈംഗിക ഹോർമോണുകളുടെ ഉദ്ദീപനത്തെ സഹായിക്കുന്നവയാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ.ബി ഹരികുമാർ

മെഡിക്കൽ സൂപ്രണ്ട് , കെ.എൻ.എം. എൻഎസ്എസ്

ആയുർവേദ ഹോസ്പിറ്റൽ, വള്ളംകുളം, തിരുവല്ല

Tags:
  • Health Tips