Monday 03 January 2022 04:24 PM IST : By സ്വന്തം ലേഖകൻ

ചൂടുകുരുവിന്റെയും തേനീച്ചക്കൂടിന്റെയും രൂപത്തിലുള്ള തിണര്‍പ്പുകൾ, അമിത വിയര്‍പ്പ്; ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

omiccronsymptomsss

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം കൂടുകയാണ്. ഒമിക്രോൺ രോഗലക്ഷണങ്ങളെ കരുതിയിരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു.

∙ ചെറിയ പനി

∙ തൊണ്ട വേദന

∙ മൂക്കൊലിപ്പ്

∙ തുമ്മല്‍

∙ അത്യധികമായ ശരീരവേദന

∙ ക്ഷീണം

∙ രാത്രിയില്‍ അമിതമായി വിയര്‍ക്കല്‍

ഇതിനു പുറമേ മനംമറിച്ചില്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ചില രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊലിപ്പുറത്ത് വരുന്ന ചില മാറ്റങ്ങളും ഒമിക്രോണിനെ കുറിച്ചുള്ള സൂചന നല്‍കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തേനീച്ചക്കൂടിന്റെ രൂപത്തിലുള്ള തിണര്‍പ്പുകളും ചൂടുകുരുവിന്റെ പോലെയുള്ള തിണര്‍പ്പുകളുമാണ് പലരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യത്തേത്  വേഗത്തില്‍ വന്നു പോകുമെങ്കില്‍ രണ്ടാമത്തെ തരം തിണര്‍പ്പുകള്‍ ശരീരത്തില്‍ എവിടെയും പ്രത്യക്ഷപ്പെട്ട് ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകൾ  ഉണ്ടാക്കും. ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തണം. 

Tags:
  • Health Tips
  • Glam Up