Friday 10 August 2018 03:53 PM IST

വീട്ടിലെയും നാട്ടിലെയും ഹാന്‍സം ബോയ് ആകാം; പുരുഷ സൗന്ദര്യത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Nithin Joseph

Sub Editor

menbb3

ഹേയ്, ഗേൾസ് ആൻഡ് ഗേൾഫ്രണ്ട്സ് ഒന്നു ശ്രദ്ധിക്കൂ. എവിടെയെങ്കിലും പോകണമെങ്കിൽ പ ണ്ടത്തെ പോലെ ലാസ്റ്റ് മിനിറ്റിൽ വന്നു വിളിക്കുന്ന പരിപാടിയൊന്നും ഇനി ആ പ്ലിക്കബിൾ അല്ല.  മുടിയിൽ കുറച്ച് ജെ    ല്ലും വാരിത്തേച്ച് കയ്യിൽ കിട്ടുന്ന ജീൻസും ടിഷർട്ടും വലിച്ചുകേറ്റി അഞ്ചുമിനിറ്റുകൊണ്ട് റെഡിയാകുന്ന ഇൻസ്‌റ്റന്റ് ബോയ്സ് ഇപ്പോൾ ഇല്ല എന്നു മനസ്സിലാക്കൂ. ഞങ്ങളെപ്പോലെയുള്ള യങ് മെൻ ഒരൽപം (അൽപമല്ല, കുറച്ചധികം  തന്നെ) ബ്യൂട്ടി കോൺഷ്യസാണ്. എവിടെ പോകണമെങ്കിലും സന്ദർഭമനുസരിച്ച് ഒരുങ്ങേണ്ടേ?
 ഫേഷ്യലും ഹെയർ കളറിങ്ങും മാത്രമല്ല, സ്റ്റീമിങ്ങും പെഡിക്യൂറും മാനിക്യൂറും വരെ ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ട് എ ന്ന സത്യം ഇനിയെങ്കിലും അറിഞ്ഞോളൂ ‘എന്റെ ഈ സ്കിൻ.... ഈ ഫെയ്സ്.... ഈ ബോഡി’, ഇതൊന്നും അങ്ങനെ കെയർലെസായി കളയാനുള്ളതല്ല.

മുഖത്തു നോക്കി സംസാരിക്കൂ

മുഖത്തിന്റെ തിളക്കം കണ്ടിട്ട് പല ഗേൾസും ന മ്മുടെ മുഖത്തു നോക്കി സംസാരിക്കാതായിട്ടുണ്ടോ? എങ്കിൽ നമ്മൾ റൈറ്റ് വേയിലാണ് ഗൈ സ്. അവരുടെ അസൂയ മൈൻഡ് ചെയ്യേണ്ട.   മുഖത്തിനൊരൽപം തിളക്കമില്ലെങ്കിൽ ഫസ്റ്റ് ഇംപ്രഷൻ തന്നെ കുളമാകുമെന്നൊക്കെ അറിയാമല്ലോ. കൈയിൽ കിട്ടുന്ന ക്രീം അൽപമെടുത്ത് തേച്ചു പിടിപ്പിച്ചാൽ തീരുന്ന സംരക്ഷണമല്ല മുഖ ത്തിന് നൽകേണ്ടത് എന്നു പ്രത്യേകം  പറയേണ്ടല്ലോ. പുറത്തിറങ്ങും മുൻപ് എസ്പിഎഫ് അഥവാ സൺ പ്രൊട്ടക്‌ഷൻ ഫാക്ടർ അടങ്ങിയ മൊയ്സ്ചറൈസിങ് ക്രീം തന്നെ പുരട്ടണം. ഡ്രൈ സ്കിൻ ആണെങ്കിൽ ക്രീം രൂപത്തിലുള്ളതും  ഒായിലി സ്കിൻ ആണെങ്കിൽ ഒായിൽ ഫ്രീ മൊയ്സ്ചറൈസറും വേണം പുരട്ടാൻ. 

ക്രീം പുരട്ടുന്നതും ശ്രദ്ധയോടെ വേണം. എ പ്പോഴും  മുഖം മാത്രം  കെയർ ചെയ്താൽ പോ രാ. കഴുത്തിന്റെ കാര്യം മറക്കരുത്. അതുകൊണ്ടാണ്  മുഖത്തിനും കഴുത്തിനും രണ്ടു നിറം വരുന്നത്.   മുഖത്തിനൊപ്പം  മുൻകഴുത്തിലും  പിൻകഴുത്തിലും  ക്രീം പുരട്ടണം.  മുഖത്തിനു നൽകുന്ന എല്ലാ സംരക്ഷണവും കഴുത്തിനും വേണം.  മാസത്തിലൊരിക്കൽ ക്ലീൻഅപ്പും രണ്ടു മാസത്തിലൊരിക്കൽ ഫേഷ്യലും സ്ക്രബും  ചെയ്യാൻ മറക്കേണ്ട. ചർമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് മാത്രമല്ല, മുഖത്തെ മൃത കോശങ്ങളും വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും നീക്കാൻ ഇ ത് സഹായിക്കും. ജെന്റ്സ് ബ്യൂട്ടിപാർലർ എന്നാൽ അങ്കിൾസിന്റെ കാലത്തേതു പോലെ ഒളിച്ചും നാണിച്ചും കയറേണ്ട സ്ഥലമൊ ന്നുമല്ല എന്ന് അറിയാല്ലോ. കൃത്യമായി സംരക്ഷണം കൊടുത്താൽ ലുക്സിന് അതൊരു എക്സ്ട്രാ മൈലേജ് തന്നെ.

ബഡ്ഡീ, ബൈക്കിൽ കയറും മുൻപ്

ബഡ്ഡി പാർട്ണർ എന്നു പറഞ്ഞാൽ‌ അത് എന്നും നമ്മുടെ ബൈക്ക് തന്നെയാണ്. പക്ഷേ, ദിവസവും സവാരിയുണ്ടെങ്കിൽ വെയിലും കാറ്റുമേറ്റ് മുഖത്ത് കരിവാളിപ്പുണ്ടാകാം. ബൈക്കിൽ കയറുമ്പോഴേ  തലയിൽ ഹെൽമറ്റ് വയ്ക്കുന്നതിനൊപ്പം കൈയിൽ ഗ്ലൗസും ഇടുക. ഇടയ്ക്കിടെ മുഖം തണുത്ത വെള്ളത്തിൽ കഴുകാൻ മറക്കേണ്ട. സോപ്പുപയോഗിച്ച് മുഖം കഴുകുന്നത് നല്ലതല്ല. സോപ്പ് മുഖത്തെ എണ്ണമയം ഇല്ലാതാക്കി മുഖത്തെ ഡ്രൈ ആക്കും. മുഖചർമത്തിനു ചേരുന്ന ഫെയ്സ് വാഷ് തിരഞ്ഞെടുത്ത്, ദിവസത്തിലൊരിക്കൽ മുഖം കഴുകുക.

കുളിക്കൂ, മിനിമം രണ്ടു തവണ

പിന്നെ, ബോയ്സ് ഒരു കാര്യം  മനസ്സിലാക്കണം. നല്ല ഫാഷ ൻ സെൻസും നല്ല ഡ്രസ്സിങ് സെൻസും ഒക്കെയുണ്ടായിട്ടും കാര്യമില്ല. നല്ല ക്ലീൻ ക്ലീൻ ബോഡിയും സ്കിന്നും അല്ലെങ്കിൽ പണി പാളും. ബ്രോയ്ക്ക് വൃത്തിയായി ബോഡി സൂക്ഷിക്കാനറിയില്ല എന്നൊക്കെ സിസ്റ്റേഴ്സ് തട്ടിവിടുന്നത് കേട്ടിട്ടില്ലേ? ഒരുതവണ കുളിച്ചാൽ പോകുന്ന അഴുക്കുകളല്ല നമ്മുടെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നത്. അതുകൊണ്ട് തന്നെ, എല്ലാ  ദിവസവും  മിനിമം  രണ്ടു പ്രാവശ്യം  കുളിക്കുന്നത് നല്ലതാണ്.

കുളിക്കുമ്പോൾ സോപ്പിനു പകരം ബോഡിവാഷ് ഉപയോഗിക്കുക. ചർമത്തിന്റെ മൃദുലത നിലനിർത്തുന്ന കാര്യത്തിൽ മികച്ചത് ബോഡിവാഷാണ്. ബട്ട് റിമെംബർ വൺ തിങ്, സോപ്പോ ബോഡിവാഷോ മുഖം കഴുകാൻ ഉപയോഗിക്കരുത്. മുഖത്ത് ഫെയ്സ്‌വാഷ് മാത്രം ഉപയോഗിക്കുക. ശരീരം മുഴുവൻ എണ്ണ തേച്ച് കുളിക്കുന്ന രീതിയാണ് പണ്ട് ഉണ്ടായിരുന്നത്. ലൈഫ് ഒരു കരയ്ക്കെത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അതൊന്നും നടക്കില്ലെന്നാണെങ്കിൽ വേണ്ട. ശരീരത്തിൽ എണ്ണമയം ഇല്ലാതാകുമ്പോൾ ചർമം വരളുന്ന അവസ്ഥ ഉണ്ടാകും. അതൊഴിവാക്കാൻ രണ്ടു മാസത്തിലൊരിക്കൽ ഫുൾ ബോഡി ഓയിൽ മസാജ് ആയിക്കോളൂ.

സുഗന്ധം, അതു മസ്റ്റ് ആണ്

നമ്മുടെ ഐഡന്റിറ്റി നിർണയിക്കുന്ന െഎറ്റംസ്, നമ്മുടെ സ്വന്തം ഡിയോഡറെന്റും പെർഫ്യൂമും ഒരു കാരണവശാലും ഒഴിവാക്കരുത്.  കുളിച്ച ശേഷം   പെർഫ്യൂം  അൽപം  മാത്രം  പുരട്ടാം. അധികം വിയർപ്പുണ്ടെങ്കിൽ ഡിയോഡറെന്റ് റോളേഴ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. എപ്പോഴും ഒരേ ബ്രാൻഡ് പെർഫ്യൂം തന്നെ യൂസ് ചെയ്താൽ ആ ഗന്ധം പലരേയും നമ്മുടെ മുഖം ഒാർമിപ്പിക്കുമെന്ന് മറക്കരുത്. നിലവാരവും ഗുണമേൻമയും കുറഞ്ഞ പെർഫ്യൂം ഉപയോഗിക്കാതിരിക്കുക.

വിയർക്കുമ്പോൾ രോമങ്ങളിൽ ബാക്ടീരിയ നിറയുന്നതു വഴി സ്കിൻ ഡിസീസുകൾ നമ്മൾ പോലും അറിയാതെ കയറിപ്പറ്റും. അതുകൊണ്ട് ശരീരത്തിലെ അനാവശ്യമായ രോമങ്ങൾ ഒഴിവാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു ഗുണങ്ങളുണ്ട്, ശരീരം ഫ്രെഷായി വയ്ക്കുന്നതിനൊപ്പം ശരീരത്തിലെ നിർജീവമായ കോശങ്ങളെ നീക്കം ചെയ്യാം. ഗേൾസിന് വാക്സിങ് ചെയ്യാമെങ്കിൽ പിന്നെ നമ്മൾ എന്തിന് വാക്സിങ്ങിനെ പേടിക്കണം?

menbb2

ആദ്യം നോക്കുക കാലും കൈയും

മുഖം മാത്രം തിളങ്ങിയാൽ പോരാ. കൈകാലുകളും വൃത്തിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാസത്തിലൊ രിക്കൽ പെഡിക്യൂറും മാനിക്യൂറും ചെയ്താൽ കൈയും കാലും ഗേൾസ് വീണ്ടും വീണ്ടും നോക്കും. അറിയാമ   ല്ലോ, പെൺകുട്ടികൾക്ക് നല്ല വൃത്തിയുള്ള പയ്യൻമാരെയാണ് ഇഷ്ടം. ചെറുചൂടുള്ള വെള്ളം എടുത്ത്, അതിലേക്ക് അൽപം ഷാംപൂ ചേർക്കാം. ഒരു നാരങ്ങയുടെ നീര് വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിക്കൂ. കൈയും കാലും അൽപ നേരം അ തിനുള്ളിൽ ഇരിക്കട്ടെ. ഇനി പഴയ ടൂത്ത് ബ്രഷു കൊണ്ട് കാലും കൈയും നല്ലതുപോലെ ഉരച്ച് വൃത്തിയാക്കാം. നെയിൽകട്ടർ കൊണ്ട് നഖം വെട്ടി ഷേപ് ചെയ്യാം.

കേശാഹങ്കാരം

ശരീരത്തെക്കാള്‍ സംരക്ഷണവും ശ്രദ്ധയും നമ്മൾ കൊടുക്കാറുള്ളത് മുടിക്കാണ്. തലയുടെ പിൻഭാഗത്തെയും  ഇരു വശങ്ങളിലെയും മുടി പറ്റെ വെട്ടിയിട്ട് നടുക്ക് നീളത്തിൽ മുടി നിർത്തുന്ന അണ്ടർകട്ടാണ് ഹെയർ സ്റ്റൈലിൽ ട്രെൻഡ്. ദിവസവും മുടി തണുത്ത വെള്ളത്തിൽ കഴുകണം സോപ്പ് ഉപയോഗിച്ച് മുടി കഴുകിയാൽ മുടിയുടെ  മൃദുലത നഷ്ടപ്പെട്ട് മുടി വരണ്ട് പൊട്ടിപ്പോകും. രണ്ട് ദിവസത്തിലൊരിക്കൽ ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകണം. കണ്ടീഷനർ ഇല്ലാതെ ഷാംപൂ മാത്രമായി ഉപയോഗിക്കരുത്. ആദ്യം സ്വന്തം  മുടിയെക്കുറിച്ച് മനസ്സിലാക്കുക. മുടിയുടെ സ്വഭാവത്തിനു യോജിച്ച ഷാംപൂ തിരഞ്ഞെടുക്കുക.

ഹെയർ സ്പ്രേ, ജെൽ, ഹെയർ ഷൈനർ, വാക്സ് എന്നീ വസ്തുക്കൾ ബ്രാൻഡ് നോക്കി വാങ്ങുക. ഇവ ഉപയോഗിക്കുമ്പോൾ ദിവസവും മുടി നന്നായി കഴുകണം. വാക്സും ജെല്ലും മുടിയിൽ മാത്രം പുരട്ടുക. മുടിയുടെ വേരിലോ തലയോട്ടിയിലോ തേക്കരുത്. അൽപമെങ്കിലും നന വില്ലാത്ത മുടിയിൽ ഫ്രെഷ്നെസ് തോന്നാനായി ജെല്ലോ വാക്സോ ഉപയോഗിക്കുന്നതും നല്ലതല്ല. മുടി റഫ് ആയി പോ കാം. അകാലനരയ്ക്കും ഇത് കാരണമാകാം. മുടിയിൽ പുരട്ടാൻ പ്രത്യേകമായുള്ള മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കുന്നത് മുടി പൊട്ടുന്നതിനെ ചെറുക്കും.

അൽപം ഗ്രേ ഹെയർ അല്ലെങ്കിൽ നര വീണ മുടി ട്രെൻഡാണ്. എൻഡ് കളറിങ്ങാണ് ഇന്ന് കൂടുതലായി ചെയ്യുന്നത്. മുടിയുടെ അറ്റത്തു മാത്രം നിറം അൽപം കളർ. ബോറടിക്കുമ്പോൾ മുടി എളുപ്പത്തിൽ വെട്ടിക്കളയാമല്ലോ. എപ്പോഴും കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല. കളർ ചെയ്തതിനു ശേഷം നിറവും തിളക്കവും നിലനിർത്താൻ കളർ പ്രൊട്ടക്ഷൻ ഷാംപൂ ഉപയോഗിക്കാം.

മുടി കൊഴിയുന്നുണ്ടോ? ടെൻഷൻ വേണ്ട. ചെറിയ ഉള്ളിയുടെ നീര് തലയിൽ തേക്കുന്നത് മുടികൊഴിച്ചിലിന് മികച്ച പ്രതിവിധിയാണ്. ഇളം കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ മുടിയിൽ തേച്ചാൽ മുടി പൊട്ടിപ്പോകുന്നതും തടയാം. താരനെ തുരത്താൻ നാരങ്ങ തന്നെയാണ് മികച്ച പ്രതിവിധി. മുടിയിൽ നാരങ്ങാനീര് തേച്ച് അൽപനേരത്തിനു ശേഷം കഴുകിക്കളഞ്ഞാൽ താരൻ ഗുഡ്ബൈ പറഞ്ഞോളും.

കെയർലെസ് ഷേവിങ് വേണ്ട

ഷേവിങ് ക്രീം ഉപയോഗിക്കാതെ ഒരിക്കലും ഷേവ് ചെയ്യരുത്. വെള്ളം മാത്രം ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോൾ മുഖത്ത് റാഷസ് ഉണ്ടാകുന്നു. ഷേവിങ് ക്രീം കൈ കൊണ്ട്  മുഖത്ത് പുരട്ടരുത്.  ബ്രഷ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 10 സെക്കൻഡിനു ശേഷമേ ഷേവ് ചെയ്യാവൂ. രോമങ്ങൾ കുറച്ചു  കൂടി സോഫ്റ്റാകും. ഒരേ ഷേവിങ് റേസർ നിരവധി തവണ ഉപയോഗിക്കരുത്. ഷേവിങ്ങിനു ശേ ഷം റേസർ കഴുകി അതേപടി വെള്ളത്തോടെ വച്ചാൽ റേസറിൽ തുരുമ്പ് പിടിക്കാം. ഷേവ് ചെയ്തു കഴിയുമ്പോൾ റേസർ വൃത്തിയായി കഴുകുക. ഇനി ഉണങ്ങിയ  ടവൽകൊണ്ട് തുടയ്ക്കുക. എന്നിട്ട് വെയിൽ വീഴുന്നിടത്ത് വച്ച് ഉണക്കണം.

ഷേവിങ്ങിനു ശേഷം ഇളംചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഷേവിങ് ക്രീമിന്റെ അംശം പോകാൻ ഇത് സഹായിക്കും. മുഖമൊന്നു തുടച്ച തിനു ശേഷം  ആഫ്റ്റർ ഷേവ് ലോഷൻ, അല്ലെങ്കിൽ നീര് പിഴിഞ്ഞു കളഞ്ഞ നാരങ്ങയുടെ തോട് മുഖത്ത് തേക്കുക. വീണ്ടും ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. താടി  നീട്ടിവളർത്തുമ്പോഴും വേണം ശ്രദ്ധ. താടി കഴുകാൻ സോപ്പും ഫെയ്സ് വാഷും ഉപയോഗിക്കരുത്. താടി വീണ്ടും ഡ്രൈ ആകാൻ ഇത് കാരണമാകും. താടിയുടെ സംരക്ഷണത്തിനായി ബിയേഡ് ഓയിൽ, ബിയേഡ് ക്രീം, ബിയേഡ് ജെൽ, ബിയേഡ് ഷാംപൂ  ഇവയെല്ലാം ഉണ്ടെന്ന് മറക്കേണ്ട.

വീട്ടിലെ ഹാൻസം ബോയ്

മുഖത്ത് ഒരു ഫെയ്സ് പായ്ക് ഇടുന്നതോ കണ്ണിനു മുകളിൽ വെള്ളരിക്ക പായ്ക് ഇടുന്നതൊ വലിയ നാണക്കേട് ഒന്നുമല്ല. അനിയത്തി ഉണ്ടാക്കുന്ന ഫെയ്സ് പായ്ക്കിനു വേണ്ടി അടി കൂടേണ്ട, സ്വന്തമായി അൽപം ഉണ്ടാക്കി മുഖത്തിടൂ. അല്ലെങ്കിൽ തന്നെ സ്വന്തം സൗന്ദര്യത്തിൽ സ്വയം ശ്രദ്ധിച്ചാലല്ലേ മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കൂ.

∙ ചൂടുള്ള വെള്ളത്തിൽ മുഖം ആവി പിടിക്കുക. അതിനു ശേ ഷം അൽപം ഓട്സ് പൊടിച്ച്, അതിൽ നന്നായി പഴുത്ത വാഴപ്പഴം ചേർത്ത് മുഖത്തും  കഴുത്തിലും  പുരട്ടുക.  വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും നീക്കാൻ ഇത് സഹായിക്കും.

∙ തേനിൽ അൽപം പഞ്ചസാര ചേർക്കുക. പഞ്ചസാര അലിയുന്നതിനു മുൻപായി മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തെ കരിവാളിപ്പ്  മാറും.

∙ അരിച്ചെടുത്ത തക്കാളിജ്യൂസിൽ അൽപം റവ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.

∙ മുഖത്തെ കരിവാളിപ്പ് നീക്കാൻ പഴുത്ത പപ്പായ മുഖത്തും കയ്യിലും തേച്ച്, 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.

∙ പഴവർഗങ്ങൾ ശരീരത്തിനു പുറമെ തേക്കുന്നതിലും മികച്ച റിസല്‍റ്റ് കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോഴാണ്. പ പ്പായ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, തക്കാളി, മുന്തിരി എന്നിങ്ങനെ പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനൊപ്പം സൗന്ദര്യവും നിലനിർത്താൻ സഹായിക്കും.

menbb1

വിവരങ്ങൾക്ക് കടപ്പാട്: ഹാൻ ടോം, ഫാഷൻ ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ്