Wednesday 23 January 2019 03:47 PM IST : By സ്വന്തം ലേഖകൻ

കറുത്ത ചുണ്ടുകളാണോ നിങ്ങൾക്ക്? സങ്കടപ്പെടേണ്ട, ഇതാ ന്യൂഡ് ലിപ്പ് മേക്കപ്പ്! (വിഡിയോ)

beauty-lips2345

കറുത്ത ചുണ്ടുകളാണോ നിങ്ങൾക്ക്? എന്നാലിനി സങ്കടപ്പെടേണ്ട... ചുണ്ടുകൾ മനോഹരമാക്കാൻ ഇതാ ന്യൂഡ് ലിപ്പ് മേക്കപ്പ്. ബ്യൂട്ടി വ്ലോഗറായ റിൻസിയാണ് ന്യൂഡ് ലിപ്പ്സ്റ്റിക്കും ഫൗണ്ടേഷൻ ക്രീമും ഉപയോഗിച്ചുള്ള മേക്കപ്പ് പരിചയപ്പെടുത്തുന്നത്. സാധാരണ കറുത്ത ചുണ്ടുള്ളവർ ലിപ്സ്റ്റിക് ഇടാൻ മടിയ്ക്കാറുണ്ട്. കടുംനിറങ്ങൾ വൃത്തികേടാകുമോ, ഏതു നിറങ്ങളാണ് മുഖത്തിനു അനുയോജ്യം എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങളാണ് ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നത്. പീച്ച്, ന്യൂഡ് ലിപ്സ്റ്റിക്കുകൾ കറുത്തിരിക്കുന്ന ചുണ്ടുകൾക്ക് അനുയോജ്യമാണ്. താഴെ കൊടുത്തിരിക്കുന്ന മേക്കപ്പ് വിഡിയോ കണ്ടുനോക്കൂ;