Tuesday 10 May 2022 03:20 PM IST : By സ്വന്തം ലേഖകൻ

കറിവേപ്പില വലിച്ചെറിയല്ലേ, മുടിയുടെ 10 പ്രശ്നങ്ങള്‍ ഈസിയായി പരിഹരിക്കാം; ബ്യൂട്ടി ടിപ്സ് ഇതാ..

currbbnj656788

ആഹാരം പാകം ചെയ്യുമ്പോൾ കറിവേപ്പില ഉപയോഗിക്കുമെങ്കിലും മിക്കവരും അത് കഴിക്കാറില്ല. എന്നാല്‍ ഔഷധഗുണങ്ങൾ ഏറെയുള്ള കറിവേപ്പില സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. ഇതില്‍ മുടിവളർച്ചയ്ക്കാവശ്യമായ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും മുടിക്ക് ആരോഗ്യവും തിളക്കവും നൽകുകയും ചെയ്യുന്നു.

മുടിയുടെ 10 പ്രശ്നങ്ങള്‍ പരിഹരിക്കാം

∙ മുടിവളർച്ച ത്വരിതപ്പെടുത്തും

∙ മുടിപൊട്ടിപ്പോകുന്നത് തടയും

∙ മുടികൊഴിച്ചിൽ ഇല്ലാതാക്കും

∙ തലമുടിയുടെ ഈർപ്പം നിലനിർത്തും

∙ മുടിക്ക് സ്വാഭാവിക തിളക്കം നൽകും

∙ തലയോട്ടിയെ ശുദ്ധമാക്കും

∙ താരനകറ്റും

∙ മുടിക്ക് പുതുജീവൻ നൽകും

∙ മുടിവേരുകളെ ശക്തിപ്പെടുത്തും

∙ ശിരോചർമത്തിലെ മൃതകോശങ്ങളെയകറ്റും

കറിവേപ്പില എണ്ണ 

200 ഗ്രാം വെളിച്ചെണ്ണ ഹൈഫ്ലെയിമിൽ ചൂടാക്കുക. അതിലേക്ക് 15 മുതൽ 20 തണ്ടു വരെ കറിവേപ്പില ചേർക്കുക. കറിവേപ്പിലയുടെ സത്ത് എണ്ണയിലിറങ്ങുന്നതു വരെ ചെറുതീയിൽ ചൂടാക്കുക. എണ്ണ പച്ചനിറമാകുമ്പോൾ തീ അണയ്ക്കാം. തണുത്തതിനു ശേഷം ഈ എണ്ണ ഗ്ലാസ് ബോട്ടിലിലേക്ക് പകർത്താം. ആഴ്ചയിൽ മൂന്നു തവണ എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം.

കറിവേപ്പില ഹെയർമാസ്ക്

15 മുതൽ 20 വരെ കറിവേപ്പില തണ്ടുകളെടുത്ത് അതിൽ നാലഞ്ചു സ്പൂൺ വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അങ്ങനെ കിട്ടുന്ന കട്ടിയുള്ള പേസ്റ്റ് തലയോട്ടിൽ തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങി തുടങ്ങുമ്പോൾ കഴുകിക്കളയാം.

Tags:
  • Glam Up
  • Beauty Tips