Friday 08 July 2022 03:46 PM IST : By സ്വന്തം ലേഖകൻ

റോസാപ്പൂവിതളും പാല്‍പാടയും അരച്ചു പുരട്ടാം; ഇനി ചുണ്ടുകൾ വരണ്ടുകീറില്ല, സിമ്പിൾ ടിപ്സ്

rosyyylippp4455

തണുപ്പുകാലമായാല്‍ ചുണ്ടുകള്‍ വരണ്ടു- വിണ്ടുകീറല്‍ സ്വാഭാവികമാണ്. ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു വലിയ പ്രശ്നം തന്നെയാണ്. കെമിക്കലുകള്‍ അടങ്ങിയ ലിപ് ബാമുകളേക്കാള്‍ നല്ലത് പ്രകൃതിദത്തമായി വീടുകളില്‍ ലഭിക്കുന്ന വസ്തുക്കള്‍ തന്നെയാണ്. 

വെണ്ണ

ശുദ്ധമായ വെണ്ണ ഒരല്‍പ്പമെടുത്ത് ചുണ്ടുകളില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ചെയ്യുന്നത് ചുണ്ടുകളുടെ മൃദുത്വം വര്‍ധിപ്പിക്കുകയും വരണ്ടുകീറുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യും.

റോസാപ്പൂവിതളും പാല്‍പാടയും

റോസാപ്പൂ ഇതളുകള്‍ വരണ്ട ചുണ്ടുകളുടെ സുരക്ഷാ വലയം പോലെ പ്രവര്‍ത്തിക്കും. കുറച്ചു റോസാപ്പൂവിതളുകൾ എടുത്ത് അല്‍പ്പം പാല്‍പ്പാടയില്‍ അരച്ച് ചുണ്ടില്‍ പുരട്ടുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യാം. ചുണ്ടു വിണ്ടുകീറുന്നത് തടയാം.  

തേന്‍

ചുണ്ടുകളില്‍ തേന്‍ തേക്കുന്നതു മൂലം വിണ്ടുകീറല്‍ മാത്രമല്ല അണുബാധയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഇല്ലാതാകുന്നു. പ്രത്യേകിച്ചു സമയമൊന്നും വേണ്ട ഇതിന്. അല്‍പം തേനെടുത്ത് പുരട്ടിയാല്‍ തിളക്കമാര്‍ന്ന ചുണ്ടുകള്‍ ലഭിക്കും. നാരങ്ങാനീരും തേനും കൂടി മിക്സ് ചെയ്ത് പുരട്ടുന്നതും ഈ പ്രശ്നത്തിനു മികച്ച പരിഹാരമാണ്. 

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ മറ്റൊരു പ്രതിവിധിയാണ്. കുറച്ചു ജെല്ലെടുത്ത് ചുണ്ടില്‍ പുരട്ടി അഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ 2-3 വട്ടം ഇങ്ങനെ ചെയ്താല്‍ ഫലം നിശ്ചയം. 

വെള്ളരിക്ക

വെള്ളരിക്കയുടെ നീര് പുരട്ടുന്നത് ചുണ്ടിനെ ബാധിക്കുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറല്‍, തൊലി പൊളിയല്‍, ഫംഗസ് തുടങ്ങിയവയെല്ലാം വെള്ളരിക്കാനീരിനാല്‍ നീക്കം ചെയ്യാം. 

Tags:
  • Glam Up
  • Beauty Tips