Wednesday 05 January 2022 02:47 PM IST : By സ്വന്തം ലേഖകൻ

തിളക്കമുള്ള മുടിക്കും മൃദുലമായ ചർമ്മത്തിനും കടുകെണ്ണ ബെസ്റ്റാണ്; ആരോഗ്യഗുണങ്ങൾ അറിയാം

mustard-oil0088765massage

ആഹാരസാധനങ്ങൾക്ക് രുചി നൽകുന്ന കടുകെണ്ണ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. മുടിയുടെയും ചർമ്മത്തിന്റെയും തിളക്കത്തിനും മൃദുലതയ്ക്കും കടുകെണ്ണ ഉപയോഗിക്കുന്നവരുണ്ട്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന താരനെ ഇല്ലാതാക്കാനും കടുകെണ്ണ നല്ലതാണ്.

കടുകെണ്ണയുടെ ഗുണങ്ങൾ അറിയാം  

. സൂര്യതാപം മൂലം മുഖത്തെ ചർമ്മത്തിലേൽക്കുന്ന കരുവാളിപ്പിനെ അകറ്റാൻ കടുകെണ്ണയിട്ട് മസാജ് ചെയ്‌താൽ മതി.

. ശിരോചർമ്മത്തെ ഉത്തേജിപ്പിച്ച് മുടിവളർച്ചയെ ത്വരിതപ്പെടുത്താൻ കടുകെണ്ണ ഉപയോഗിച്ചുള്ള ഓയിൽ മസാജ് വളരെ നല്ലതാണ്. 

. കടുകെണ്ണ മാത്രമായി ഉപയോഗിക്കുന്നതിനു പകരം വെളിച്ചെണ്ണയോടൊപ്പമോ കറിവേപ്പിലയോടൊപ്പമോ ഉലുവയോടൊപ്പമോ ചേർത്തുപയോഗിച്ചാൽ കുടുതൽ ഫലം ഉറപ്പ്.

. ചർമ്മത്തിന്റെ വരൾച്ചയകറ്റാനും രക്തപ്രവാഹം കൂട്ടാനും കടുകെണ്ണ ഉത്തമമാണ്. 

. തണുപ്പുകാലത്ത് ചർമ്മം വരളാതിരിക്കാൻ കടുകെണ്ണ ശീലമാക്കുന്നത് നല്ലതാണ്.

Tags:
  • Glam Up
  • Beauty Tips