Saturday 24 February 2024 03:39 PM IST

‘ഇനി മായില്ല മേക്കപ്’; അപാകതകൾ മറയ്ക്കാൻ മാത്രമല്ല, കൂടുതൽ സുന്ദരമാക്കാനും പെർമനന്റ് മേക്കപ്, അറിയേണ്ടതെല്ലാം

Ammu Joas

Sub Editor

2234128439

പുരികം കൊഴിഞ്ഞുപോയാൽ, ചുണ്ടിന്റെ നിറം ഇരുണ്ടുപോയാൽ ഇതിനൊന്നും ചികിത്സയില്ലല്ലോ, മാറ്റാനാകില്ലല്ലോ എന്നുകരുതി പുതിയ ബ്യൂട്ടി പ്രൊഡക്ട്സിന്റെ പിന്നാലെ പോകേണ്ട. സൗന്ദര്യ വർധകങ്ങൾക്ക് പരിധിയുണ്ട്. എന്നാൽ പെർമനന്റ് മേക്കപ് ആണെങ്കിൽ മങ്ങാത്ത മായാത്ത പരിഹാരമായി.

അപാകതകൾ മറയ്ക്കാൻ മാത്രമല്ല, കണ്ണും പുരികവും ചുണ്ടുകളും കൂടുതൽ സുന്ദരമാക്കാനും, മേക്കപ് അണിയാതെ തന്നെ മുഖം അഴകോടെയിരിക്കാനും പെർമനന്റ് മേക്കപ് സ ഹായിക്കും. ആത്മവിശ്വാസത്തിനു പുതുജീവൻ നൽകാൻ പെർമനന്റ് മേക്കപ്പിലെ പുതുപുത്തൻ വിശേഷങ്ങൾ അറിയാം.

സ്കാൽപ് പിഗ്‌മന്റേഷൻ

‘മുടി കൊഴിഞ്ഞു നെറ്റി കയറി...’ ‘നീളമുള്ള മുടി പുറകിലേക്കു ചീകി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തലയോട്ടി വരെ തെളിഞ്ഞുകാണാം...’ ഇത്തരം പ്രശ്നങ്ങൾക്ക് ആശ്വാസമാണ് സ്കാൽപ് പിഗ്‌മന്റേഷൻ. മുടിയിഴകളോടു ചേരുന്ന നിറത്തിലുള്ള പിഗ്‌മന്റ് കൊണ്ടു മുടിയിഴകൾക്കിടയില്‍ ശിരോചർമം തെളിഞ്ഞുകാണുന്ന ഭാഗം മറയ്ക്കുകയാണു ചെയ്യുന്നത്. കാഴ്ചയിൽ മുടിക്കു ഉള്ളു തോന്നിക്കും. ആത്മവിശ്വാസം ഉള്ളിൽ നിറയും.

പുരുഷന്മാർക്കും സ്ത്രീകൾക്കും സ്കാൽപ് പിഗ്‌മന്റേഷൻ ചെയ്യാം. മുടി കുറവുള്ള ഭാഗത്തു ചെറിയ കുത്തുകളായി പിഗ്‌മന്റ് ഇടാം, അല്ലെങ്കിൽ നേർത്ത വരകൾ ‘വരയ്ക്കാം.’ മുടിയിഴകൾ പോലെ തന്നെ സ്വാഭാവികതയോടെയിരിക്കും.

അധികം വേദനയില്ലാത്ത പ്രൊസീജിയർ ആണിത്. മൂന്നു ദിവസം തല കഴുകരുത്. രണ്ടാഴ്ചയിലേക്ക് എണ്ണയും ഉപയോഗിക്കരുത്.

ഓംബ്രേ ഐ ബ്രോസ്

പെർമനന്റ് ഐ ബ്രോസിന് മൈക്രോ ബ്ലേഡിങ്ങ് അല്ലേ കേട്ടു പരിചയം. എന്നാൽ ഇതിനേക്കാൾ സ്വാഭാവിക ഭംഗിയോടെ പുരികം സുന്ദരമാക്കുന്ന, ആഫ്റ്റർ കെയറിനെ കുറിച്ചു ചിന്തിക്കുക കൂടി വേണ്ടാത്ത ഓംബ്രേ ബ്രോസ് ആണ് ഇപ്പോൾ ട്രെൻഡ്.

മൈക്രോ ബ്ലേഡിങ്ങിന് രണ്ടു സിറ്റിങ് വേണ്ടി വരും. എന്നാൽ ഓംബ്രേ ഐ ബ്രോസിന് ഒറ്റ സിറ്റിങ് മതി. ഹീൽ ആയ ശേഷം കൂടുതൽ പെർഫക്ഷൻ ഉണ്ടാകുക ഓംബ്രേ ഐ ബ്രോസിനാണ്. മൈക്രോ ബ്ലേഡിങ് ചെയ്ത പുരികത്തേക്കാൾ അധിക നാൾ നിലനിൽക്കുന്നതും ഓംബ്രേ ഐ ബ്രോസ് തന്നെ.

പെർമനന്റ് മേക്കപ് മെഷീന്റെ സഹായത്തോടെയാണ് ഓംബ്രേ ബ്രോസ് ചെയ്യുന്നത്. വേദന വളരെ കുറവായിരിക്കും. ചർമത്തിന്റെ പ്രതലത്തിൽ ചെയ്യുന്നതിനാൽ ബ്ലീഡിങ് ഉണ്ടാകില്ല. മുറിവുകളില്ലാത്തതിനാൽ ഉണങ്ങാനായി സമയവും വേണ്ട. അടുത്ത ദിവസം മുതൽ പതിവു പോലെ മുഖം കഴുകുകയോ ഫെയ്സ് വാഷ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യാം. നാലു മുതൽ ആറു വർഷത്തോളം ഭംഗിയോടെയിരിക്കും. പതിവായി വെയിലേൽക്കുന്നവരുടെ പുരികത്തിന്റെ നിറം കാലക്രമേണ മങ്ങിപ്പോകാനിടയുണ്ട്.     

പെർമനന്റ് ബ്രോസ് ചെയ്താലും പുരികത്തിനു ചുറ്റുമായി വളർന്നു വരുന്ന നേർത്ത രോമങ്ങൾ ട്രിം ചെയ്തുകൊടുക്കണം. ഇതിനായി പാർലറിൽ പോകണമെന്നില്ല, ഐ ബ്രോ ട്രിമ്മർ തന്നെ ധാരാളം.

പെർമനന്റ് ഐ ലൈനർ

കണ്ണെഴുതാതെ വീടിനു പുറത്തിറങ്ങാത്തവരാണോ നിങ്ങൾ? മായാത്ത ഐ ലൈനർ എഴുതിയാൽ എപ്പോഴും ക ണ്ണുകൾ ഭംഗിയായിരിക്കില്ലേ... അതിനുള്ള വഴിയാണ് പെർമനന്റ് ഐ ലൈനർ.

കൺപീലിയോടു ചേർന്നു കണ്ണിനു മുകളിൽ മാത്രമായോ കണ്ണിനു മുകളിലും താഴെയുമായോ പെർമനന്റ് ഐ ലൈനർ ഇടാം. ഒന്നോ രണ്ടോ സിറ്റിങ്ങിൽ തന്നെ കണ്ണഴകു നേടാനാകും. മരവിപ്പിച്ച ശേഷമാണ് ഈ പ്രൊസീജിയർ ചെയ്യുന്നത്. മരവിപ്പു മാറിയാലും വേദനയുണ്ടാകില്ല.

lipd77888

ലിപ് മൈക്രോ പിഗ്‌മന്റേഷൻ

ലിപ് മൈക്രോ പിഗ്‍മന്റേഷൻ സ്ത്രീകൾക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമാണെന്നു കരുതേണ്ട. ഇതു ചെയ്താൽ ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞതു പോലെയിരിക്കും എന്നും ധരിക്കേണ്ട. നാചുറൽ ഷേഡ് വേണ്ടവർക്കു കൃത്രിമത്വം തെല്ലും തോന്നാതെയും നിറങ്ങൾ കൊതിക്കുന്നവർക്ക് അങ്ങനെയും ലിപ് മൈക്രോ പിഗ്‌മന്റേഷൻ ചെയ്യാനാകും.

ചുണ്ടിന്റെ ഇരുളിമ കുറച്ചു കൊണ്ടുവരികയാണ് ആദ്യത്തെ പടി. ചിലരുടെ ചുണ്ടുകൾക്ക് ഡാർക് പർപ്പിൾ നിറമാകും, ചിലരുടേത് ഡാർക് ഗ്രേ ആകാം. ഇതു തിരിച്ചറിഞ്ഞു വേണം  ലിപ് മൈക്രോ പിഗ്‍മന്റേഷൻ തുടങ്ങാൻ. പ തിയെ ചുണ്ടുകളുടെ സ്വാഭാവിക നിറം തെളിഞ്ഞു വരും. ലിപ് മൈക്രോ പിഗ്‍മന്റേഷന്റെ മറ്റൊരു ഗുണം ചുണ്ടുകളിലെ കൊളാജൻ ഉൽപാദനം വർധിക്കുന്നതിനാൽ ചെറിയ ചുളിവുകൾ അകന്നു ചുണ്ടിനു തുടിപ്പും ചെറുപ്പവും ലഭിക്കുമെന്നതാണ്.

ഓരോരുത്തരുടെയും ചുണ്ടിന്റെ നിറമനുസരിച്ചാണ് സിറ്റിങ് എത്ര വേണമെന്നു തീരുമാനിക്കാനാകുക. ഓരോ സിറ്റിങ്ങിനു ശേഷവും ആറു മുതൽ 24 മണിക്കൂർ വരെ ചുണ്ടുകൾക്കു നീരുണ്ടാകും. ഇതു സ്വാഭാവികമായും കുറയും. ചുണ്ടിൽ ഐസ് ക്യൂബ് വയ്ക്കുന്നതും മരുന്നു കഴിക്കുന്നതും നീരു വലിയാനുള്ള സമയം കുറയ്ക്കും. ഒരാഴ്ച ചുണ്ടിൽ ഓയിൻമെന്റ് പുരട്ടണം. പിന്നീട് ഒരാഴ്ച കഴിഞ്ഞു മതി ലിപ്സ്റ്റിക്കും മറ്റും അണിയുന്നത്. ഈ ഇടവേളയിൽ ലിപ് ബാം പുരട്ടുന്നതിൽ തെറ്റില്ല.

ഒരു സിറ്റിങ്ങിന്റെ ഫലമറിയാൻ രണ്ടു മാസം വേണ്ടി വരും. 45 ദിവസത്തിനു ശേഷമാണ് അടുത്ത സിറ്റിങ്. ലിപ് മൈക്രോ പിഗ്‍മന്റേഷൻ സിറ്റിങ് മുഴുവൻ കഴിഞ്ഞാൽ ആറു വർഷത്തോളം ഫലം നീണ്ടുനിൽക്കും. പുരുഷന്മാർക്കും ധൈര്യമായി ലിപ് മൈക്രോ പിഗ്‌മന്റേഷൻ ചെയ്യാം. സ്വാഭാവിക നിറത്തിൽ ചുണ്ടുകൾ ഭംഗിയോടെയിരിക്കും.

2096941417

ബ്യൂട്ടി സ്പോട്സ്  

ചിലർക്കു മറുക് ഒരഴകാണ്. അതുകൊണ്ടാണല്ലോ ഇവ ബ്യൂട്ടി സ്പോട്സ് ആകുന്നത്. മെർലിൻ മൺറോയുടേതു പോലെ കവിളിൽ ഒരു മറുക്... നയൻതാരയുടേതു പോലെ മൂക്കിനു താഴെ ഒരു മറുക്... ഇങ്ങനെയുള്ള കുഞ്ഞു മോഹങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആർക്കും സ്വന്തമാക്കാം.

പെർമനന്റ് ബ്യൂട്ടി സ്പോട്സ് പുതിയ കാര്യമെല്ലെങ്കിലും നിറം മങ്ങാത്ത പെർഫകറ്റ് ബ്യൂട്ടി സ്പോട്സിന് പുതിയ ടെക്നിക്സ് ഉണ്ട്. അധികം സമയം ചെലവാക്കാതെ, വേദനയില്ലാതെ, ആഫ്റ്റർ കെയർ ഇല്ലാതെ പെർമനന്റ് ബ്യൂട്ടി സ്പോട്സ് സ്വന്തമാക്കാം.

വിദഗ്ധ സേവനം വേണം  

മേക്കപ് അണിയുമ്പോൾ പുരികമെഴുതിയതു ശരിയായില്ലെങ്കിൽ തുടച്ചുമാറ്റി വീണ്ടുമെഴുതാം. പക്ഷേ, പെർമനന്റ് ബ്രോസ് അങ്ങനെയല്ല. ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഓരോ പെർമനന്റ് മേക്കപ് പ്രൊസീജിയറുകളും. അതുകൊ ണ്ട് ഈ മേഖലയിൽ പരിചയ സമ്പന്നരായ, ഗുണനിലവാരമുള്ള മെഷീനും പിഗ്‌മന്റും ഉപയോഗിക്കുന്നവരുടെ അടുക്കല്‍ നിന്നു മാത്രം പെർമനന്റ് മേക്കപ് ചെയ്യുക.

∙ മുഖത്തിന്റെ ആക‍ൃതി നിർണയിക്കുന്നതിൽ പുരികം പ്രധാന ഘടകമാണ്. ഓരോ വ്യക്തിയുടെയും മുടിയുടെയും ചർമത്തിന്റെയും നിറവും പരിഗണിച്ചാണു പുരികത്തിനു നൽകേണ്ട ഷേഡ് തീരുമാനിക്കുന്നത്. നിറം കൂടിപ്പോയാൽ കൃത്രിമത്വം തോന്നും. മാത്രമല്ല, പുരികം വരച്ചു ഷേഡ് ചെയ്തു മുഖത്തിന് ചേരുന്നുണ്ടോ എന്നു മനസ്സിലാക്കിയ ശേഷം വേണം പെർമനന്റ് ഐ ബ്രോസ് ചെയ്യാൻ.

∙ സ്കാൽപ് പിഗ്‌മന്റേഷനായി കാർബൺ ഉള്ള പിഗ്‌മന്റ് ആണ് ഉപയോഗിക്കേണ്ടതെന്നും നിറം മങ്ങാതിരിക്കാൻ ന്യൂട്രലൈസർ വേണമെന്നും വിദഗ്ധർക്കേ അറിയൂ.

∙ പെർമനന്റ് ഐ ലൈനറിന്റെ കാര്യം എടുത്തു പറയേണ്ടതാണ്. കണ്ണാണ് ശ്രദ്ധയേറെ വേണം, അതിനാൽ ഐ എൻഹാൻസ്മെന്റിനുള്ള  ഈ രീതി വിദഗ്ധരുടെയടുത്തു നിന്നു മാത്രം ചെയ്യുക.

∙ വേദനരഹിതമായി ലിപ് മൈക്രോ പിഗ്‌മന്റേഷൻ ചെയ്യാനാകും. മരവിപ്പു മാറിയാലും വേദനയുണ്ടാകുകയുമില്ല. ചുണ്ടുകൾ സ്വാഭാവിക ഭംഗിയിലും  നിറത്തിലും തിളങ്ങണമെങ്കിലും പ്രഫഷനൽ സഹായം വേണം.

head5678

വിവരങ്ങൾക്കു കടപ്പാട് : ഡോ. റീന ഫിലിപ്,

ഡെന്റിസ്റ്റ് & പെർമനന്റ് മേക്കപ് സ്പെഷലിസ്റ്റ്,

റീഡന്റ് ഡെന്റൽ & പെർമനന്റ് കോസ്മറ്റിക് ക്ലീനിക്,

തൃക്കാക്കര, കൊച്ചി

Tags:
  • Glam Up