Friday 11 March 2022 03:30 PM IST : By സ്വന്തം ലേഖകൻ

‘റോസ് വാട്ടർ സ്പ്രേ ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കും’; മുടിക്കും മുഖത്തിനും സൗന്ദര്യം പകരും റോസ്‌വാട്ടർ, ഗുണങ്ങൾ അറിയാം

facial-mist666

മുടിയുടെ ആരോഗ്യത്തിനും മുഖം സുന്ദരമാക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് റോസ് വാട്ടർ. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് റോസ് വാട്ടർ. റോസാപ്പൂക്കൾ കൊണ്ട് വീട്ടിൽത്തന്നെ തയാറാക്കുന്നതിനാൽ ശരീരത്തിന് ഹാനികരമായ യാതൊരു വസ്തുക്കളും ഇതിൽ അടങ്ങിയിട്ടില്ല. 

റോസ് വാട്ടർ കൊണ്ടുള്ള ചില ഗുണങ്ങൾ 

. മുഖത്ത് റോസ് വാട്ടർ സ്പ്രേ ചെയ്യുന്നത് ജലാംശം നിലനിർത്തി ചർമത്തെ ഫ്രഷ് ആക്കാൻ സാധിക്കും. ശരീരതാപത്തെ നിയന്ത്രിച്ചു നിർത്തി ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാനും ഇത് ഉപകരിക്കുന്നു.

. റോസ് വാട്ടർ സ്പ്രേ ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കും. 

. വീട്ടിൽ തയാറാക്കുന്ന റോസ് വാട്ടർ കുടിക്കാനും നല്ലതാണ്. റോസ് വാട്ടർ നേരിട്ട് ശരീരത്തിൽ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. 

. ഇടയ്ക്കിടയ്ക്ക് റോസ് വാട്ടർ ശരീരത്തിൽ സ്പ്രേ ചെയ്തുകൊടുത്താൽ ചർമത്തിലെ പിഎച്ച് സന്തുലനം നിലനിർത്താം.

മുടിക്ക് ഒതുക്കവും കരുത്തും നൽകും

ഒതുക്കമില്ലാതെയിരിക്കുന്ന മുടിയിഴകൾ അഭംഗിയാണ്. മുടിയെ വേണ്ടവണ്ണം മോയ്സ്ചറൈസ് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുടിയെ വരുതിയിലാക്കി ആരോഗ്യത്തോടെ പരിപാലിക്കാൻ റോസ് വാട്ടറിനു സഹായിക്കും. ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ റോസ് വാട്ടർ നിറച്ച് കൈയിൽ സൂക്ഷിക്കാം. മുടി ഒതുങ്ങിയിരിക്കുന്നില്ല എന്നു തോന്നുമ്പോഴൊക്കെ തലയിൽ സ്പ്രേ ചെയ്തുകൊടുക്കാം.

Tags:
  • Glam Up
  • Beauty Tips