Wednesday 01 November 2023 11:57 AM IST : By സ്വന്തം ലേഖകൻ

ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നു പുക; മുന്നറിയിപ്പ് കിട്ടി ഇറങ്ങിയോടിയതിനാല്‍ വൻ ദുരന്തം ഒഴിവായി! കാര്‍ പൂർണമായും കത്തിനശിച്ചു

kottayam-melukavu-car-fire

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. മുട്ടം കുടംപുളിക്കൽ ജോർജ് ദാനിയേലിന്റെ കാറാണു കത്തിനശിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ മേലുകാവ് കത്തീഡ്രൽ പള്ളിക്കു സമീപം സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിനു മുൻവശത്താണു സംഭവം. മുട്ടം കുഴിയനാൽ സിഎസ്ഐ പള്ളി വികാരി റവ. കെ.എസ്.സ്കറിയയും പള്ളി കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 5 പേരാണു കാറിലുണ്ടായിരുന്നത്.

ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ വന്നവരാണു കാറിൽ നിന്നു പുക ഉയരുന്നതായി മുന്നറിയിപ്പു നൽകിയത്. ഉടൻ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയതിനാൽ അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

Tags:
  • Spotlight