Wednesday 22 December 2021 03:43 PM IST : By സിസി കോവൂർ

ആഘോഷങ്ങൾക്ക് രുചിയേറ്റാം, വീട്ടിൽ തയാറാക്കാൻ രണ്ട് വൈൻ റെസിപ്പികൾ

xsdfds

ഒരൽപം വൈൻ രുചിക്കാതെ എന്താഘോഷം. ക്രിസ്മസും ന്യൂ ഇയറുമൊക്കെ രുചിയോടെ ആഘോഷിക്കാൻ, ആരോഗ്യകരവും രുചികരവുമായ വൈൻ തയാറാക്കാനുള്ള ലളിതമായ പാചകക്കുറിപ്പാണ് ഇവിടെ നൽകുന്നത്.

പൈനാപ്പിൾ വൈൻ

പൈനാപ്പിൾ- ഒരു കിലോ

പഞ്ചസാര – ഒരു കിലോ

വെള്ളം–അഞ്ച് ലീറ്റർ

യീസ്റ്റ്– രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം: വൃത്തിയാക്കി തോലോടു കൂടി ചെറുതായി അരിഞ്ഞെടുത്ത പൈനാപ്പിൾ, വെള്ളവും പഞ്ചസാരയും ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തണുത്തു കഴിഞ്ഞ് യീസ്റ്റ് ചേർത്ത്, ഒരു സ്ഫടിക പാത്രത്തിലോ ഭരണിയിലോ സൂക്ഷിക്കുക. ദിവസവും ഇളക്കിക്കൊടുക്കണം. 21–ാം ദിവസം അത് ഒരു നേർത്ത തുണി ഉപയോഗിച്ച് അരിച്ചെടുക്കുക (പിഴിയരുത്). വീണ്ടും 21 ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കുക.

സ്വർണനിറമുള്ള പൈനാപ്പിൾ വൈൻ ഇതാ റെഡി.

മുന്തിരി വൈൻ

നീല മുന്തിരി –ഒരു കിലോ

പഞ്ചസാര – 2 കിലോ

യീസ്റ്റ്– നാല് ടേബിൾ സ്പൂൺ

ഗോതമ്പ്– 200 ഗ്രാം

ഒരു മുട്ടയുടെ വെള്ള

വെള്ളം– ആറ് ലീറ്റർ

തയാറാക്കുന്ന വിധം: കഴുകി വൃത്തിയാക്കിയ മുന്തിരി കൈകൊണ്ട് നന്നായി തിരുമ്മിയുടച്ച് ഒരു ജാറിൽ ആക്കുക. പതപ്പിച്ചെടുത്ത മുട്ടവെള്ളയും മറ്റ് ചേരുവകളും ചേർത്ത് മുറുകെ അടച്ചുവയ്ക്കുക. ദിവസവും ഇളക്കികൊടുക്കുക. 21–ാം ദിവസം അത് അരിച്ചെടുത്ത്, കാരമൽ സിറപ് ചേർത്ത് (നിറം കൂടുതൽ വേണമെങ്കിൽ) വീണ്ടും വായുകടക്കാതെ സൂക്ഷിച്ചു വക്കുക. വീണ്ടും 21 ദിവസം കഴിയുമ്പോൾ രുചികരവും ആരോഗ്യകരവുമായ മുന്തിരിവൈൻ റെഡി.

(കാരമൽ സിറപ്പ്– അര കപ്പ് പഞ്ചസാര കാൽ കപ്പ് വെള്ളം ചേർത്ത് തീയിൽ ഇളക്കുക. നിറം ഇരുണ്ടുവരും. അത് തണുപ്പിച്ച് വൈനിൽ ചേർക്കാം)

Tags:
  • Manorama Arogyam
  • Health Tips