Monday 22 October 2018 03:54 PM IST : By സ്വന്തം ലേഖകൻ

തീൻമേശ അലങ്കോലമാക്കുന്ന വികൃതികളെ മെരുക്കാം; കുട്ടികളെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാൻ ഇതാ ആറ് ടിപ്സുകൾ

_C2R4918

ആദ്യമായി തനിയെ ഭക്ഷണം വാരിക്കഴിക്കുന്ന കുഞ്ഞിന്റെ ശ്രമങ്ങൾ കാണാൻ നല്ല രസമാണ്. അമ്മ ഊട്ടിത്തരുന്നത് കഴിച്ചു ശീലിച്ച കുരുന്ന്, സ്വയം രുചികൾ ചേർത്തു വയ്ക്കാൻ ശ്രമിക്കും. ഇഷ്ടാനുസരണം കറികളും പാത്രങ്ങളുമെല്ലാം എടുത്തു മാറ്റി വച്ച് തീൻമേശയാകെ അലങ്കോലമാക്കും. ഭക്ഷണം തനിയെ കഴിച്ചു തുടങ്ങുന്ന ആദ്യകാലങ്ങളില്‍ തീൻമേശ മര്യാദകൾ ശീലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പ ക്ഷേ, നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അശ്രദ്ധമായ ഈ ശീലങ്ങൾ കുട്ടി ജീവിതകാലം മുഴുവൻ കൊണ്ടുനടക്കും.

തീൻമേശ മര്യാദകൾ ചെറുപ്പത്തിലേ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനായി ചില ടിപ്സ്.

ഒപ്പമിരിക്കണം, എപ്പോഴും

∙ കുഞ്ഞ് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോള്‍ ഒപ്പമിരിക്കാൻ ശ്രദ്ധിക്കുക. ഓരോ പാത്രങ്ങളെടുത്തു വയ്ക്കുമ്പോൾ, ‘അവിടെയല്ല ഇവിടേക്കു മാറ്റി വയ്ക്കൂ’ എന്നൊക്കെ സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കുക. ഭക്ഷണം അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളയാതിരിക്കണമെന്നും കുഞ്ഞിനോട് പറയണം. രണ്ടു കുട്ടികളുണ്ടെങ്കിൽ താഴെ കളയാതെ കഴിക്കുന്നയാൾ മിടുക്കിയെന്ന് പറഞ്ഞ് മത്സരം വയ്ക്കാം.

∙ നന്നായി ഭക്ഷണം ചവച്ചിറക്കാൻ കുഞ്ഞിനെ ശീലിപ്പിക്കണം. ഒരുപാട് ശബ്ദമുണ്ടാക്കാതെ പതിയെ ചവയ്ക്കണമെന്നും കുട്ടിയോടു പറയുക. കുട്ടികൾക്കു ശരിയായി മനസ്സിലാകാനായി അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുക. അമ്മയും അച്ഛനും ഇതെങ്ങനെ ചെയ്തെന്ന കുട്ടിയുടെ ആകാംക്ഷ ഉപയോഗിച്ച് വേണം മക്കൾക്കത് പഠിപ്പിച്ചു കൊടുക്കാ ൻ. വായ അധികം തുറക്കാതെ വേണം ഭക്ഷണം കഴിക്കാനെന്നതും അവർക്ക് കാട്ടികൊടുക്കണം.

∙ പാത്രത്തിലേക്ക് തനിയെ വിളമ്പി കഴിക്കാൻ മക്കൾക്ക് അവസരം നൽകണം. അങ്ങനെയാകുമ്പോൾ ആവശ്യാനുസരണം വിളമ്പാനും കറികൾ പാത്രത്തിലേക്കു പകർത്താനും കുട്ടി പ ഠിക്കും. തീൻമേശയ്ക്കു ചുറ്റും ആളുകൾ ഇരിക്കുന്ന സാഹചര്യത്തിൽ നമുക്കാവശ്യമുള്ള കറികൾ ചിലപ്പോള്‍ മറ്റൊരാളുടെ അടുക്കലാകും ഉണ്ടാകുക. അവയെടുത്തു തരാനും തിരി കെ കൊടുക്കാനുമായി ‘പ്ലീസ്’ , ‘താങ്ക് യൂ’ എന്നെല്ലാം പറയാ ൻ കുട്ടി സ്വാഭാവികമായി ശീലിക്കും. അങ്ങനെ എപ്പോഴൊക്കെ ടേബിൾ മാനേഴ്സ് കുട്ടി പ്രകടിപ്പിക്കുന്നോ, അപ്പോഴെല്ലാം ചിരി നിറച്ചൊരു അഭിനന്ദനം നൽകാൻ മറക്കരുത്.

∙ ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം സൂക്ഷിക്കേണ്ടതല്ല തീൻമേശ മര്യാദ. വീട്ടിൽ എല്ലാവരുമുള്ള സമയത്ത് മറ്റ് അംഗങ്ങളെ ക്ഷണിക്കാതെ ഒറ്റയ്ക്ക് ഭക്ഷണം വിളമ്പി കഴിക്കരുതെന്നും ഭക്ഷണത്തിനു വേണ്ടി വെറുതേ വാശി പിടിക്കരുതെന്നും പറഞ്ഞു കൊടുക്കണം. പുറത്തു പോയി ഭക്ഷണം കഴിക്കുന്ന അവസരങ്ങളിൽ മറ്റ് ആളുകൾ എന്തു കഴിക്കുന്നുവെന്ന് നോക്കിയിരിക്കുന്നതും തെറ്റാണെന്ന് മനസ്സിലാക്കിക്കുക.

∙ വീട്ടിൽ വരുന്ന അതിഥികൾക്കൊപ്പം ചെറിയ കുശലം പറച്ചിലുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് നമ്മൾ അവർക്ക് നൽകുന്ന ബഹുമാനം. ഭക്ഷണം കഴിക്കുന്നതിനിടയിലുള്ള സംസാരങ്ങൾ നീണ്ടുപോകാതിരിക്കാൻ വീട്ടിലുള്ളവരും ശ്രദ്ധിക്കണം. അത് ഒരു മോശം ശീലം കുട്ടിയെ പഠിപ്പിക്കും എന്നു മാത്രമല്ല, ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ ബാധിക്കുകയും ചെയ്യും.

∙ പെട്ടെന്നൊരു ദിവസം ഈ ശീലങ്ങളെല്ലാം കുട്ടിയിലേക്ക് അടിച്ചേൽപിക്കരുത്. ഓരോ ദിവസവും തെറ്റ് ചെയ്താകും ശരിയായ രീതികൾ കുട്ടി പഠിക്കുക. കസേരമേൽ കയറി നിന്നു കഴിക്കരുതെന്നും ശബ്ദമില്ലാതെ ചവയ്ക്കണമെന്നുമൊക്കെ ആദ്യം പറയുമ്പോൾ കുട്ടികൾക്കു ദേഷ്യമാകും. ഓരോ ദിവസവും കൃത്യമായ നിർദേശങ്ങൾ നൽകി അവരുടെ ശൈലിയിലേക്ക് ഈ ശീലങ്ങൾ അനുവർത്തിക്

ആവശ്യപ്പെടുക മാത്രം ചെയ്യുക.

ഭക്ഷണത്തിന് മുന്നിലേക്ക് കുട്ടിയെത്തുന്നുവൊ അപ്പൊഴൊക്കെ അവൻ ശീലങ്ങൾ പിന്തുടരുന്നുണ്ടയെന്ന് ഉറപ്പ് വരുത്തണം. അങ്ങനെ അവൻ എല്ലാ കാര്യങ്ങളിലെയും ചിട്ടകൾ ഓർമിക്കുമ്പോൾ, ഒരിക്കൽ നമ്മൾ തെറ്റിക്കുന്നത് തിരുത്താൻ അവൻ ശ്രമിക്കും. അതുപോലെ തന്നെ അവന് മുന്നിൽ വച്ച് അമിതമായി വായ പൊളിച്ച് ഭക്ഷണം കഴിക്കുമ്പഓഴും അത് ടേബിൾ മാനേഴ്സ് അല്ലയെന്ന് അവൻ ഓർമിപ്പിക്കും. കളിയാക്കാനായാണ് ആ പറച്ചിലെങ്കിലും മാനേഴ്സ് അവന് കൂടുതൽ സ്വഭാവികമായി ശീലിച്ച് തുടങ്ങുന്നതിന്റെ ലക്ഷണമാണത്.

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ  കാണാൻ ഇവിടെ ക്ലിക് ചെയ്യുക

രണ്ടു മാസം കൊണ്ട് കുറച്ചത് 14 കിലോ; ചിക്കനും ബർഗറുമൊന്നും ഉപേക്ഷിക്കാതെ തന്നെ വണ്ണം കുറച്ച കിരണിന്റെ ഡയറ്റ്പ്ലാൻ ഇങ്ങനെ

‘ഒരു സ്ത്രീയും അവൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല’; ‘മീ ടൂ’ ക്യാംപെയ്‌നെ അനുകൂലിച്ച് നടന്‍ മധു

സ്വയം പരിശോധിക്കൂ, ഈ ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങളൊരു ഹൈപ്പർ പേരന്റാണ്